Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightപണി...

പണി പൂർത്തിയാക്കുന്നില്ല; പുതിയ കോട്ട റോഡിൽ 16ന് ഉപരോധം

text_fields
bookmark_border
പണി പൂർത്തിയാക്കുന്നില്ല; പുതിയ കോട്ട റോഡിൽ 16ന് ഉപരോധം
cancel
camera_alt

പണി പൂർത്തിയാക്കാത്ത റോഡ്

കാഞ്ഞങ്ങാട്: ചെമ്മട്ടംവയൽ -കാലിച്ചാനടുക്കം മലയോര ഹൈവേ പ്രവൃത്തിയുമായി ബന്ധപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. പ്രധാന ടൗണായ കാഞ്ഞങ്ങാടുമായി ബന്ധിപ്പിക്കുന്ന റോഡിൽ ചെമ്മട്ടംവയൽ (കുറ്റിക്കാൽ) റോഡ്നിരപ്പ് ഉയർത്തി പാലംപണി തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. കരാറുകാരുടെ അനാസ്ഥ മൂലം റോഡ് പണി പൂർത്തിയാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

പി.ഡബ്ല്യു.ഡി ഓഫിസിൽ നാട്ടുകാർ നിരന്തരം ഇടപെട്ടിട്ടും ഒരുതരത്തിലും പണിപൂർത്തീകരിക്കാൻ കോൺട്രാക്ടർ തയാറാകുന്നില്ലെന്നാണ് പരാതി. സ്കൂൾ തുറന്ന് ഇത്രയും നാളായിട്ടും പ്രദേശത്തു കൂടെ കുട്ടികൾക്കു യാത്രചെയ്യാൻ സാധിക്കുന്നില്ല. ജില്ല ആശുപത്രിയുടെ സമീപ പ്രദേശത്താണ് റോഡ് സ്ഥിതി ചെയ്യുന്നത്. ദിവസത്തിനുള്ളിൽ തീർക്കാനുള്ള പണി മാത്രമേ ബാക്കിയുള്ളൂ. ഈ അനാസ്ഥക്കെതിരെ ബല്ലാ അഴീക്കോടൻ മെമ്മോറിയൽ ആർട്സ് സ്പോർട്സ് ക്ലബ്‌ ഹാളിൽ നാട്ടുകാർ യോഗം ചേർന്നു. കൗൺസിലറടക്കം പങ്കെടുത്ത യോഗത്തിന്റെ തീരുമാനപ്രകാരം 16ന് പുതിയകോട്ട റോഡ് ഉപരോധിക്കാൻ തീരുമാനിച്ചു. രാവിലെ 10 മണിക്ക് ഉപരോധം ആരംഭിക്കും.

Show Full Article
TAGS:localnews Kasargod construction 
News Summary - Work remains incomplete; Blockade on New Kota Road on the 16th
Next Story