ഒരുവര്‍ഷം സൈബർ സെൽ കണ്ടെത്തിയത് ആയിരത്തിലേറെ ഫോണുകൾ
text_fieldsകാസർകോട്: 2022-23 വര്‍ഷത്തില്‍ കാസര്‍കോട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കണ്ടെത്താനായത് 1004 ഫോണുകള്‍.
ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന നിർദേശപ്രകാരം സൈബര്‍ സെല്ലിന്റെ ചുമതല വഹിക്കുന്ന ഡിവൈ.എസ്.പി വി.കെ. വിശ്വംഭരന് നായര്‍, സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി. നാരായണന് എന്നിവരുടെ മേല്‍നോട്ടത്തില്‍ സൈബര്‍ സെല്‍ എസ്.ഐ പി.കെ. അജിത്ത്, സി.പി.ഒ സി. സജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും സൈബര്‍ സെല്ലിലും ലഭിക്കുന്ന പരാതികളില്‍, മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തുന്നതിലും അത് ഉടമക്ക് വീണ്ടെടുത്ത് നല്‍കുന്നതിലും മികച്ച പ്രകടനമാണ് സൈബര്‍ സെല്‍ നടത്തിവരുന്നത്.