മുക്കുപണ്ടം വെച്ച് പണം തട്ടാൻ ശ്രമം; യുവാവ് പിടിയിൽ
text_fieldsമുഹമ്മദ് അൻസാർ
കുമ്പള: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മണ്ടേകാപ്പ് സ്വദേശി മുഹമ്മദ് അൻസാറാണ് (23) കുമ്പള പൊലീസിന്റെ പിടിയിലായത്.
100 കിലോ കഞ്ചാവ്, അഞ്ചു കിലോ ഹഷീഷ് ഓയിൽ എന്നിവ കടത്തിയതിന് ഹൈദരാബാദിലും തിരുവനന്തപുരത്ത് മൊബൈൽ ഫോൺ മോഷണത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കണ്ണൂർ ചക്കരക്കല്ല് സ്റ്റേഷനിലും മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിന് കാസർകോട് പൊലീസ് സ്റ്റേഷനിലുമായി നിരവധി കേസുകളിൽ പ്രതിയാണ് അൻസാർ.കുമ്പള ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ, സബ് ഇൻസ്പെക്ടർ വിജയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.