Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightയു​വാ​വി​നെ...

യു​വാ​വി​നെ ത​ല​ക്ക​ടി​ച്ചു​കൊ​ന്ന സം​ഭ​വം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
യു​വാ​വി​നെ ത​ല​ക്ക​ടി​ച്ചു​കൊ​ന്ന സം​ഭ​വം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
cancel
camera_alt

 ശ്രീ​നി​വാ​സ

കു​മ്പ​ള: യു​വാ​വി​നെ ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി. കു​മ്പ​ള നാ​യി​ക്കാ​പ്പ് സ്വ​ദേ​ശി ശ്രീ​നി​വാ​സാ​ണ് (39) അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച ര​ണ്ടോ​ടെ സീ​താം​ഗോ​ളി മ​ദ്യ വി​ൽ​പ​ന​ശാ​ല​ക്ക് സ​മീ​പം ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ന്റെ പി​റ​കു​വ​ശ​ത്തു​നി​ന്നാ​ണ് ത​ല​ക്ക​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ മു​ഗു ബാ​പ്പാ​ലി​പ്പൊ​നം സ്വ​ദേ​ശി​യാ​യ സ​ഫാ​യ​ത്തി​ന്റെ (35) മൃ​ത​ദേ​ഹം നാ​ട്ടു​കാ​ർ ക​ണ്ട​ത്.

തു​ട​ർ​ന്ന് കു​മ്പ​ള പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​ലേ​ദി​വ​സം ഒ​രാ​ളു​മാ​യി സ​ഫാ​യ​ത്ത് വാ​ക്കേ​റ്റം​ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. പി​ന്നീ​ട് ആ​ളെ തി​രി​ച്ച​റി​യു​ക​യും പി​ടി​കൂ​ടി ചോ​ദ്യം​ചെ​യ്യു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ കൊ​ല​പാ​ത​കം സ​മ്മ​തി​ച്ച​ത്. മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

അ​തി​നി​ടെ, സ​ഫാ​യ​ത്തി​ന്റെ മൃ​ത​ദേ​ഹം കാ​സ​ർ​കോ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു

Show Full Article
TAGS:Crime kumbla Kasargod Arrest 
News Summary - Man arrested in slaying of young man
Next Story