Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2026 4:11 AM GMT Updated On
date_range 1 Feb 2026 4:11 AM GMTപ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം
text_fieldsListen to this Article
കുമ്പള: അനന്തപുരം വ്യവസായ പാർക്കിലെ പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. ശനിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. കണ്ണൂർ സ്വദേശി അബ്ദുറഹിമാന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. വെള്ളിയാഴ്ച രാത്രി 12 വരെ ഇവിടെ ജോലിക്കാർ ഉണ്ടായിരുന്നു.
ശനിയാഴ്ച പുലർച്ച നാലോടെയാണ് തീ ആളിക്കത്തുന്നത് സമീപവാസികൾ കണ്ടത്. ഉടൻ അഗ്നിരക്ഷാസേനയെ അറിയിച്ചു. കാസർകോട്, ഉപ്പള, കുറ്റിക്കോൽ, കാഞ്ഞങ്ങാട് തുടങ്ങിയ അഗ്നിരക്ഷാസേനയിൽനിന്നുള്ള എട്ടു യൂനിറ്റ് ഗ്രൂപ്പുകളെത്തി മണിക്കൂറുകളോളം അധ്വാനിച്ച് തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. കോടികളുടെ നഷ്ടമുള്ളതായി പറയുന്നു.
Next Story


