Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2026 5:31 AM GMT Updated On
date_range 20 Jan 2026 5:31 AM GMTകുമ്പളയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച
text_fieldsListen to this Article
കുമ്പള: കുമ്പള നായ്ക്കാപ്പിൽ അടച്ചിട്ടവീട്ടിൽ വൻ കവർച്ച. കാസർകോട് മുനിസിഫ് കോടതി അഭിഭാഷകയായ ഛൈത്രയുടെ വീട്ടിലാണ് ഞായറാഴ്ച രാത്രി കവർച്ചയുണ്ടായത്. വൈകീട്ട് 6.30ന് വീടുപൂട്ടി കുമ്പള ശ്രീ ഗോപാലകൃഷ്ണ അമ്പലത്തിൽ ഉത്സവം കണ്ട് തിരിച്ചെത്തിയപ്പോഴാണ് കവർച്ചവിവരം വീട്ടുകാർ അറിയുന്നത്.
വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 29 പവൻ സ്വർണാഭരണങ്ങളും വെള്ളിയാഭരണങ്ങളും 5000 രൂപയും മറ്റുമാണ് കവർച്ച ചെയ്തത്. ഏകദേശം 32 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കുമ്പള പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൂടാതെ, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലം സന്ദർശിച്ച് വീട് പരിശോധിച്ചു. ശക്തമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
Next Story


