Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightലഹരിക്കടിപ്പെട്ട...

ലഹരിക്കടിപ്പെട്ട മകന്റെ വെട്ടേറ്റ് മാതാവിന് പരിക്ക്

text_fields
bookmark_border
ലഹരിക്കടിപ്പെട്ട മകന്റെ വെട്ടേറ്റ് മാതാവിന് പരിക്ക്
cancel

കു​മ്പ​ള: ഉ​പ്പ​ള​യി​ൽ ല​ഹ​രി​ക്ക​ടി​പ്പെ​ട്ട മ​ക​ന്റെ വെ​ട്ടേ​റ്റ് മാ​താ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​പ്പ​ള മ​ണി​മു​ണ്ട​യി​ൽ താ​മ​സി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​നി ഷ​മീ​മ ബാ​നു​വി​നെ​യാ​ണ് (52) മ​ക​ൻ മു​ഹ്സി​ൻ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ഇ​വ​ർ താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.

വി​വാ​ഹി​ത​നാ​യ മു​ഹ്സി​ൻ ദാ​മ്പ​ത്യം വ​ഷ​ളാ​യി മാ​താ​വി​നോ​ടൊ​പ്പം ക​ഴി​യു​ക​യാ​യി​രു​ന്നു​വ​ത്രെ. ല​ഹ​രി​യി​ൽ​നി​ന്ന് മോ​ച​നം ല​ഭി​ക്കു​ന്ന​തി​ന് മു​ഹ്സി​നെ ക​ർ​ണാ​ട​ക ദേ​ര​ള​ക്ക​ട്ട​യി​ലെ ഡീ ​അ​ഡി​ക്ഷ​ൻ സെ​ന്റ​റി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ ഷ​മീ​മ ബാ​നു തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യി മു​ഹ്സി​ൻ മാ​താ​വി​നെ വെ​ട്ടി​യ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

പ​രി​ക്കേ​റ്റ ഷ​മീ​മ ബാ​നു​വി​നെ ഉ​ട​ൻ​ത​ന്നെ മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കാ​സ​ർ​കോ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ പി​ന്നീ​ട് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിലേ​ക്ക് മാ​റ്റി. ക​വി​ളി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ​തി​നാ​ൽ പൊ​ലീ​സി​ന് ഷ​മീ​മ ബാ​നു​വി​ൽ​നി​ന്ന് മൊ​ഴി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

Show Full Article
TAGS:stabbed mother Drunk Man Kasargod News 
News Summary - Mother injured after being stabbed by drunk son
Next Story