ദേശീയപാതയിൽ മേൽപാതയുടെ അടിഭാഗം ഇളകിവീണു
text_fieldsമേൽപാതയുടെ പൊട്ടിയിളകിവീണ ഭാഗം
കുമ്പള: ഉപ്പള ബസ് സ്റ്റാൻഡിന് സമീപം ദേശീയപാതയിൽ മേൽപാതയുടെ അടിഭാഗം പൊട്ടി ഇളകിവീണു. രാത്രിയായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ആറുമാസം മുമ്പ് ഗതാഗതത്തിന് തുറന്നുകൊടുത്ത പാലത്തിന്റെ അടിഭാഗമാണ് പൊട്ടിവീണത്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊട്ടിയിളകി വീണതാണെന്നാണ് സംശയിക്കുന്നത്. വെള്ളിയാഴ്ച രാത്രി 10നായിരുന്നു സംഭവം.
രാത്രിയായതിനാലും ആളുകളിലാത്തതും വാഹനങ്ങൾ കുറവായതും അപകടം ഒഴിവാക്കി. സർവിസ് റോഡിൽനിന്ന് 20 അടിവരെ ഉയരത്തിലാണ് മേൽപാതയുള്ളത്. മറ്റു ഭാഗങ്ങളിലും ഇത്തരത്തിൽ ഇളകിയിട്ടുണ്ട്. പരിസരത്തെ കടക്കാരും യാത്രക്കാരും ഭീതിയിലാണ്. തകരാനുള്ള കാരണം കണ്ടെത്തി പരിഹാരം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


