ഒമ്പതു വയസ്സുകാരനെ പീഡിപ്പിച്ചതായി പരാതി
text_fieldsമഞ്ചേശ്വരം: ഒമ്പതുവയസ്സുകാരനെ ഫുട്ബാള്‍ മത്സരം കാണിക്കാമെന്നുപറഞ്ഞ് വാഹനത്തില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചതായി പരാതി. മഞ്ചേശ്വരം സ്റ്റേഷന് പരിധിയിലാണ് സംഭവം. ഒരാഴ്ച മുമ്പുനടന്ന ഫുട്ബാള്‍ ടൂര്‍ണമെന്റ് കാണാൻ കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ചാണ് ഫ്ലാറ്റില്‍ താമസിക്കുന്നയാള്‍ വിദ്യാര്‍ഥിയെ കൊണ്ടുപോയത്. അതിനിടെ, പ്രതിയുടെ ബന്ധുക്കളുടെ ഭീഷണിയെത്തുടര്‍ന്ന് കുടുംബം പൊലീസിൽ പരാതി നല്‍കിയിട്ടില്ലെന്നാണറിയുന്നത്.
വാഹനം ഇടവഴിയില്‍ നിർത്തി മണിക്കൂറോളം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ദിവസങ്ങൾക്കുശേഷം കുട്ടിക്ക് കഠിനമായ പനി വരുകയും ചികിത്സക്കുശേഷം വീട്ടിലെത്തിയ കുട്ടി ഭയപ്പെടുന്നത് പതിവാകുകയും ചെയ്തതോടെ മാതാവ് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തുപറഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നിയമനടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പരാതിയില്ലെന്നാണ് വീട്ടുകാര്‍ പറഞ്ഞതത്രേ. പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും രേഖാമൂലം പരാതി നൽകാത്തതിനാല് കേസെടുത്തിട്ടില്ല.