ആയിഷത്ത് മിന്ഹയുടെ കുടുംബത്തിന് ധനസഹായം ഉറപ്പാക്കും –മന്ത്രി വാസവൻ
text_fieldsജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂരിന്റെ പുതിയ കെട്ടിടം
സഹകരണ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യുന്നു
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മരം കടപുഴകി മരിക്കാനിടയായ ആയിഷത്ത് മിൻഹയുടെ കുടുംബത്തിന് ധനസഹായം ഉറപ്പാക്കുമെന്ന് സംസ്ഥാന സഹകരണ രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍. വാസവന്. കാസര്‍കോട് വികസന പാക്കേജില്‍നിന്നും തുക ചെലവഴിച്ച് നിർമിച്ച ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂരിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അംഗടിമുഗര്‍ ഗവണ്മെന്റ് ഹയര്‍സെക്കൻഡറി സ്കൂള്‍ മൈതാനത്ത് മരം വീണാണ് ആറാം ക്ലാസ് വിദ്യാർഥി ആയിഷത്ത് മിന്‍ഹ(11) മരിച്ചത്.
മംഗളൂരുവിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ഥികളുടെ ബസ് പാസിന്റെ വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. എസ്.എസ്.എല്‍.സിയിലും വി.എച്ച്.എസ്.ഇയിലും കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ നൂറു ശതമാനം വിജയം നേടിയ ജി.വി.എച്ച്.എസ്.എസ് സ്കൂള്‍ വിദ്യാര്‍ഥികളെയും അധികൃതരെയും മന്ത്രി അഭിനന്ദിച്ചു. എ.കെ.എം.അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പൽ കെ. ശിശുപാലന് സ്വാഗതവും ഹെഡ്മാസ്റ്റര് ജി. ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.