ഫൈസലിന്റെ കല്ലുമ്മക്കായ കൃഷിയിൽ നൂറുമേനി
text_fieldsകല്ലുമ്മക്കായ വിളവെടുപ്പ് നീലേശ്വരം നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യുന്നു
നീലേശ്വരം: നഗരസഭയുടെ സഹകരണത്തോടെ ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ഓർച്ച പുഴയിൽ കർഷകനായ ഫൈസലിന്റെ കല്ലുമ്മക്കായ മത്സ്യകൃഷിയിൽ നൂറുമേനി വിളവെടുപ്പ്.
ആദ്യ വിളവെടുപ്പിൽതന്നെ കല്ലുമ്മക്കായ കൃഷി വിജയിച്ചതോടെ കൂടുതലാളുകൾ മുന്നോട്ടുവന്നതോടെ നഗരസഭയിലെ മുഴുവൻ സ്ഥലത്തും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. നഗരസഭയുടെ സഹകരണത്തോടെ ഫിഷറീസ് വകുപ്പിന്റെ 2025-26 സാമ്പത്തികവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി ആരംഭിച്ച് വിജയകരമായി വിളവെടുത്തത്. നീലേശ്വരം നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ പി.വി. സതീശൻ അധ്യക്ഷതവഹിച്ചു. എം.കെ. വിനയരാജ്, ശശികല, എൻ.പി. സുബൈർ, പി. കലാം, ടി.വി. ബാബു, കൃഷ്ണൻ ഫൈസൽ എന്നിവർ പങ്കെടുത്തു.


