Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2026 4:54 AM GMT Updated On
date_range 26 Feb 2026 4:54 AM GMTതീപിടിത്തം; പുക ശ്വസിച്ച് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം
text_fieldscamera_alt
പട്ടേന ചിൻമയ വിദ്യാലയത്തിന് സമീപമുണ്ടായ തീപിടിത്തം
നീലേശ്വരം: പട്ടേന റോഡിൽ ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപം പ്രവർത്തിക്കുന്ന ചിന്മയ വിദ്യാലയത്തിന് മുന്നിലുള്ള പാറപ്പുറത്ത് വൻ തീപിടിത്തം. പാറപ്പുറത്തുള്ള ഉണങ്ങിയ പുല്ലിന് മുഴുവൻ തീ ആളിപ്പടർന്നു. ബുധനാഴ്ച ഉച്ചക്ക് 1.30നാണ് സംഭവം. സമീപത്ത് പ്രവർത്തിക്കുന്ന സ്കൂളിലെ നിരവധി കുട്ടികൾക്ക് ചൂടും പുകയുമേറ്റ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ നീലേശ്വരം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റുള്ള വിദ്യാർഥികളെ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് സ്കൂളിൽനിന്ന് തൊട്ടടുത്ത ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് മാറ്റി. കാഞ്ഞങ്ങാട്ടുനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും ഓട്ടോത്തൊഴിലാളികളും ചേർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് തീയണച്ചത്.
Next Story


