Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightനീലേശ്വരം നഗരസഭയിലെ...

നീലേശ്വരം നഗരസഭയിലെ റോഡ് നവീകരണത്തിന് നാലുകോടി

text_fields
bookmark_border
നീലേശ്വരം നഗരസഭയിലെ റോഡ് നവീകരണത്തിന് നാലുകോടി
cancel

നീലേശ്വരം: നീലേശ്വരം നഗരസഭ പരിധിയിലെ റോഡുകൾ റീ ടാറിങ്ങ് നടത്തുന്നതിനായി നാലുകോടി രൂപ അനുവദിച്ചതായി നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി അറിയിച്ചു. 2026-27 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭ തുക വകയിരുത്തിയത്. വർഷങ്ങളായി തകർന്നുകിടക്കുന്നതും യാത്രക്കാർ ഏറെ ദുരിതം അനുഭവിക്കുന്നതുമായ നഗരസഭാ പരിധിയിലെ വിവിധ റോഡുകളുടെ നവീകരണത്തിനാണ് ഈ തുക വിനിയോഗിക്കുക.

പ്രസ്തുത റോഡുകൾ പൂർണമായി റീ ടാറിങ്ങ് ചെയ്യുന്നതിലൂടെ പ്രദേശത്തെ ഗതാഗത തടസങ്ങൾക്കും യാത്രാദുരിതത്തിനും ശാശ്വത പരിഹാരമാകും. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിർമാണ പ്രവൃത്തികൾ ഉടനടി ആരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും നിർമാണത്തിൽ കൃത്യമായ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും നഗരസഭ ചെയർമാൻ കൂട്ടിച്ചേർത്തു.

നഗരസഭയിലെ 34 വാർഡുകളിലെ 37 റോഡുകൾ റീടാറിങ് ചെയ്യുന്നതിനാണ് ഭരണസമിതി തീരുമാനിച്ചത്. വട്ടപ്പൊയിൽ പൂവാലംകൈ, കൊട്രച്ചാൽ പള്ളി ക്വാർട്ടേഴ്സ്, മന്ദംപുറം പള്ളി, എൻ.കെ.ബി.എം. എ.യു.പി സ്കൂൾ, ജവഹർ ഹൗസിങ് കോളനി , കോട്ടം കരിഞ്ചാത്തം വയൽ, ചിറ എൻ.എസ്എ.എസ് കിഴക്കൻ കൊഴുവൽ കരിഞ്ചാന്തം വയൽ, സുവർണ്ണവല്ലി അമ്പലം റോഡ് മുതൽ ലക്ഷം വീട് കോളനി, കണിച്ചിറ അംഗൻവാടി, പേരാൽ-പാലക്കാട് ലിങ്ക് റോഡ് ബാക്കി ഭാഗം, കീങ്കര തറവാട് റോഡ്, പാലായി എരവത്ത് വളപ്പ് പാലാത്തടം, എ.പി. റോഡ്, രാമരം- തട്ടാച്ചേരി റോഡ് ബാക്കി ഭാഗം പുനരുദ്ധാരണം, അങ്കക്കളരി വായനശാല റോഡ് , തോട്ടം ലിങ്ക് റോഡ് പുനരുദ്ധാരണം, എൻ.എച്ച്. പെട്രോൾ പമ്പ് കറുത്തഗേറ്റ് റോഡ് പുനരുദ്ധാരണം, ഓർച്ച പാലം കടിഞ്ഞിമൂല അംഗൻവാടി, കരുവാച്ചേരി കുറ്റിക്കടവ്, തീരദേശ റോഡ് ജവാൻ റോഡ് പുനരുദ്ധാരണം, ചിറ-കരിഞ്ചാത്തം വയൽ റോഡ് പുനരുദ്ധാരണം, കരുവാച്ചേരി എസ്.സി കോളനി കൊയാമ്പുറം കുറ്റിക്കടവ് റോഡ്, തട്ടാച്ചേരി അമ്പലം കോട്ടവളപ്പ് റോഡ് , പണ്ടിക്കോട്-ബി.എഡ് കോളജ് റോഡ്, അഴിത്തല ചിൽഡ്രൻസ് പാർക്ക്, പട്ടേന നിരൊഴുക്കിൽ താലൂക്ക് ഹോസ്പിറ്റൽ, കുഞ്ഞിപ്പുളിക്കാൽ കിഴക്കേക്കര ചാത്തമത്ത് ശ്മശാനം റോഡ്, ഉചൂളിക്കുതീർ കുറ്റിക്കടവ്, അഴിത്തല മഖാം, ഓർച്ച പുഴയോരം, എൻ.എച്ച്. ചാത്തമത്ത് വട്ടപ്പൊയിൽ ചക്ലിയ കോളനി, ചാത്തമത്ത് വായനശാല കരുവത്തല - പാലായി സെൻട്രൽ ഒട്ടിൽ - ചാത്തമത്ത് -പാലായി സ്കൂൾ ഭക്തവത്സലം കോറ റോഡ്, നീലായി പാലാത്തടം തീരദേശം - വളവിൽ കോറ റോഡ്, പാലായി ചേനംകുന്നുമ്മൽ ചാത്തമ്മത്ത് റോഡ് ഇംപ്രൂവ്മെന്റ്, കൊടച്ചാൽ മുത്തപ്പൻ ലിങ്ക് റോഡ് ഇംപ്രൂവ്മെന്റ്, പാലിച്ചോൻ തൈപ്പള്ളി റോഡ്, പരുത്തിക്കാമുറി കീരിത്തോട്, ചാത്തമ്മത്ത് തച്ചരാറ്റീപ്പിൽ മഞ്ഞം പറമ്പത്ത്, ഹൗസിങ് കോളനി നാഗച്ചേരി ഭണ്ഡാര വളപ്പ്, കടിഞ്ഞിമൂല സെന്റർ കടവ് , പുതിയപറമ്പത്ത് കാവ് വയൽ, ഈയ്യത്തും കാട്ടിൽ ലിങ്ക് റോഡ്, കുഞ്ഞാലിൻകീഴിൽ നാരാങ്കുളങ്ങര - പുതുക്കൈറോഡ്, കുഞ്ഞാലിൻകീഴിൽ റെയിൽവേ ലൈൻ റോഡ്, കൂളിക്കുണ്ട് പൊയ്യക്കര സ്വാമി റോഡ്, പട്ടേന സുവർണവല്ലി അമ്പലം, കോട്ടക്കൽ റോഡ്, തിരിക്കുന്ന് അംഗൻവാടി, എൻ.എച്ച് പള്ളിക്കര കുഞ്ഞിപ്പുളിക്കാൽ, ഓർച്ച നടപ്പാലം, താമരശ്ശേരി - പഴനെല്ലി എന്നീ റോഡുകൾക്കാണ് പണം അനുവദിച്ചത്.

Show Full Article
TAGS:localnews Kasargod 
News Summary - Four crores for road renovation in Nileshwaram Municipality
Next Story