Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightകാറ്റിലും മഴയിലും മരം...

കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു; 90കാരിക്ക് പരിക്ക്

text_fields
bookmark_border
കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു; 90കാരിക്ക് പരിക്ക്
cancel
camera_alt

ക​രി​ന്ത​ളം നാ​ന്തി​യ​ടു​ക്ക​ത്ത് കെ. ​ജാ​ന​കി​യു​ടെ വീ​ടി​നു​മു​ക​ളി​ൽ മ​രം പൊ​ട്ടി​വീ​ണ നി​ല​യി​ൽ

നീലേശ്വരം: ശക്തമായി വീശിയടിച്ച കാറ്റിലും മഴയിലും വീട് തകർന്ന് 90കാരിക്ക് പരിക്ക്. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ നാന്തിയടുത്താണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെ ആഞ്ഞടിച്ച കാറ്റിൽ റബർ മരങ്ങളും വീണു. നാന്തിയടുക്കത്തെ കെ. ജാനകിയുടെ ഓടുമേഞ്ഞ വീടിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകുകയായിരുന്നു.

ഓട് ദേഹത്തുവീണ് ജാനകിയുടെ അമ്മ കെ. മാണിക്ക് (90) പരിക്കേറ്റു. അത്ഭുതകരമായാണ് വീട്ടിലുള്ളവരെല്ലാം രക്ഷപ്പെട്ടത്. നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി. കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പാറക്കോൽ രാജൻ പഞ്ചായത്തംഗം എൻ. രമണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

Show Full Article
TAGS:house destroyed falling tree wind and rain Kasargod district 
News Summary - House destroyed by falling tree due to wind and rain
Next Story