Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightമുൻ എം.എൽ.എയുടെ ഫോട്ടോ...

മുൻ എം.എൽ.എയുടെ ഫോട്ടോ പതിച്ച് ലോൺ ആപ് തട്ടിപ്പ്; അന്വേഷണം ഊർജിതം

text_fields
bookmark_border
മുൻ എം.എൽ.എയുടെ ഫോട്ടോ പതിച്ച് ലോൺ ആപ് തട്ടിപ്പ്; അന്വേഷണം ഊർജിതം
cancel
camera_alt

മു​ൻ എം.​എ​ൽ.​എ​യു​ടെ​യും ഭാ​ര്യ​യു​ടെ​യും ചിത്രം വെ​ച്ചു​ള്ള ലോ​ൺ ആ​പ് വ്യാ​ജ പ്രൊ​ഫൈ​ൽ

നീലേശ്വരം: ഹോസ്ദുർഗ് മണ്ഡലം മുൻ എം.എൽ.എ ബങ്കളത്തെ പരേതനായ എം. നാരായണന്റെ പേരിൽ വ്യാജ ലോൺ ആപ്. ജനകീയനായ മുൻ എം.എൽ.എയുടെയും ഭാര്യയുടെയും ഫോട്ടോ വെച്ചാണ് ഇന്ത്യ ബുൾസ് ദാനി എന്ന പേരിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് ഫേസ്ബുക്കിൽ പരസ്യം നൽകിയിട്ടുള്ളത്.ജനകീയ എം.എൽ.എ ആയിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഫോട്ടോ കണ്ട് സാധാരണക്കാർ ഇതുമായി ഇടപാട് നടത്തി വഞ്ചിതരാകാൻ സാധ്യതയുണ്ട് എന്നതിനാൽ ഇതിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കാൻ ഭാര്യ കെ.എം. സരോജിനി നീലേശ്വരം പൊലീസിൽ പരാതി നൽകി. മുംബൈ ആസ്ഥാനമായുള്ള ധനകാര്യ സ്ഥാപനത്തിന്റെ പേരിലാണ് ഫേസ്ബുക്ക് ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പരസ്യം പ്രചരിക്കുന്നത്.

15 ലക്ഷം വരെയുള്ള വ്യക്തിഗത ലോൺ മൂന്ന് മിനിറ്റിനുള്ളിൽ പേപ്പർ വർക്കില്ലാതെ അനുവദിക്കുമെന്നാണ് പരസ്യത്തിന്റെ വാഗ്ദാനം. പരസ്യത്തിൽ സംശയം തോന്നിയ വ്യക്തികൾ കുടുംബത്തെ അറിയിച്ചപ്പോഴാണ് തട്ടിപ്പ് വിവരറിയുന്നത്. ഇന്നത്തെ കാഞ്ഞങ്ങാട് മണ്ഡലം ഹോസ്ദുർഗ് മണ്ഡലമായിരുന്നപ്പോൾ 10 വർഷം എം. നാരായണൻ എം.എൽ.എ ആയിരുന്നു. നീലേശ്വരം പൊലീസ് കേസെടുത്ത് സൈബർ പൊലീസിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.

Show Full Article
TAGS:Loan app scam former mla M Narayanan facebook fake ads investigation 
News Summary - Loan app fraud involving former MLA's photo: Investigation intensifies
Next Story