സ്ഥാനാർഥികളായി അമ്മയും മകനും
text_fieldsനീലേശ്വരം: ജനാധിപത്യത്തിന്‍റെ പടക്കളത്തിൽ അടരാടാൻ അമ്മയും മകനും. തദ്ദേശ തെരഞ്ഞെടുപ്പിൽ മടിക്കൈ പഞ്ചായത്തിലെ ആറാം വാർഡ് മലപ്പച്ചേരിയിൽ ബി.ജെ.പി സ്ഥാനാർഥിയായി അമ്മ എ. അനിത ജനവിധി തേടുമ്പോൾ മകൻ എ. അനുരാജ് ഇതേ പഞ്ചായത്തിലെ അഞ്ചാം വാർഡായ കാഞ്ഞിരപ്പൊയിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കും.
2015ൽ ബങ്കളത്തുനിന്ന് 2020ൽ മലപ്പച്ചേരിയിൽനിന്ന് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചിരുന്നു. കഴിഞ്ഞ തവണയും സി.പി.എമ്മിന്‍റെ പാർട്ടി ഗ്രാമമെന്നവകാശപ്പെടുന്ന വെള്ളച്ചേരിയിൽ മത്സരിച്ച് 208 വോട്ട് നേടാൻ അനിതക്ക് സാധിച്ചിട്ടുണ്ട്. ഇത്രയും വോട്ട് ബി.ജെ.പി നേടിയത് സി.പി.എം നേതൃത്വത്തിനിടയിൽ വലിയ ചർച്ചയായിരുന്നു.
ഇത്തവണ വിജയിക്കാൻ സാധിക്കുമെന്ന ആത്മ വിശ്വാസം അനിതക്കുണ്ട്. ഒന്നാംഘട്ട പ്രചരണത്തിന് ഇരുവരും തുടക്കം കുറിച്ചുകഴിഞ്ഞു. കോട്ടപ്പാറയിലെ ഗ്യാസ് ലൈൻ ഏജൻസി സ്ഥാപനത്തിലെ ജീവനക്കാരനായ അനുരാജിന് ഇത് കന്നിയങ്കമാണ്. അഞ്ചാം വാർഡായ പട്ടത്തുമൂലയിലെ തൊഴിലാളിയായ ആലാമിയാണ് അനിതയുടെ ഭർത്താവ്.


