വൈദ്യുതിക്കമ്പി മോഷ്ടിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ
text_fieldsവൈദ്യുതിക്കമ്പി മോഷ്ടിക്കാൻ ഉപയോഗിച്ച ഓട്ടോയും
പ്രതി ലെനീഷും
നീലേശ്വരം: ചിറപുറം ആലിൻകീഴിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നീലേശ്വരം സബ് ഓഫിസിന് സമീപത്ത് വൈദ്യുതിക്കമ്പി മോഷ്ടിക്കുന്നതിനിടയിൽ ഓട്ടോ ഡ്രൈവറെ നീലേശ്വരം പൊലീസ് കൈയോടെ പിടികൂടി. മോഷണത്തിന് ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു. കയ്യൂർ ചെറിയാക്കരയിലെ ലെനീഷ് ഭാസ്കരനെയാണ് (47) എസ്.ഐ കെ. മുരളീധരനും സംഘവും അറസ്റ്റ് ചെയ്തത്.
സംഘത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ പൊലീസിനെ കണ്ടതോടെ കടന്നുകളഞ്ഞു. വെള്ളിയാഴ്ച പുലർച്ച രണ്ടിനാണ് സംഭവം. ചിറപുറം നഗരസഭ സ്റ്റേഡിയത്തിന് സമീപത്തുനിന്ന് നായുടെ കുരകേട്ട് പട്രോളിങ് ഡ്യൂട്ടി നടത്തുകയായിരുന്ന പൊലീസിന്റെ സംശയമാണ് വലിയൊരു മോഷണത്തെ ഇല്ലാതാക്കിയത്. അപ്പോഴേക്കും മോഷ്ടാവ് ഓട്ടോയിൽ കമ്പി കയറ്റിവെച്ചിരുന്നു. പിടികൂടിയ മോഷ്ടാവിനോടൊപ്പം കടന്നുകളഞ്ഞ സ്ത്രീകൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.