നീലേശ്വരം റെയിൽവേ സ്റ്റേഷൻ; വാഹന പാർക്കിങ് ഫീസ് പലവിധം
text_fieldsറെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിലെ വാഹന പാർക്കിങ്ങും ഫീസ് നിരക്ക് ബോർഡും
നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷനിൽനിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വാഹന പാർക്കിങ്ങിന് രണ്ടുതരം ഫീസ്. സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിനു സമീപത്തെ വാഹന പാർക്കിങ് ഫീസും രണ്ടാമത്തെ പ്ലാറ്റ്ഫോമിനു മുന്നിലുള്ള ഫീസുമാണ് രണ്ടുതരത്തിൽ വാങ്ങുന്നത്.
ഓട്ടോ, കാർ തുടങ്ങിയ വാഹനങ്ങൾക്ക് 12 മണിക്കൂറിന് ഒന്നാം പ്ലാറ്റ്ഫോമിനോടു ചേർന്ന സ്ഥലത്ത് 12 രൂപയാണെങ്കിൽ രണ്ടാമത്തെ പാർക്കിങ് സ്ഥലത്ത് 30 രൂപ ഈടാക്കുന്നു. ഇരുചക്രവാഹനങ്ങൾ 24 മണിക്കൂറിന് ഒരു സ്ഥലത്ത് 20 രൂപയെങ്കിൽ മറ്റൊരു സ്ഥലത്ത് 24 രൂപ വാങ്ങുന്നു. രണ്ടു സ്ഥലത്തെയും പാർക്കിങ് ഫീസുകളിൽ വലിയ വൈരുധ്യമാണുള്ളത്.
മലയോര മേഖലയിലെ യാത്രക്കാരാണ് രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. രണ്ട് ഭാഗത്തുമായി 300ലധികം വാഹനങ്ങൾ ദിവസവും പാർക്ക് ചെയ്യുന്നുണ്ട്. ഇങ്ങനെ വ്യത്യസ്ത രീതിയിൽ വാഹന ഫീസ് വാങ്ങുന്നത് പാർക്കിങ് ലേലം വിളിച്ച് ഫീസ് വാങ്ങാൻ അധികാരമുള്ള കരാറുകാരാണ്.
റെയിൽവേയുടെ മേൽനോട്ടത്തിൽതന്നെയാണ് ഇതെല്ലാം നടക്കുന്നതും. വാഹന പാർക്കിങ്ങിന് മതിയായ സ്ഥലമില്ലാത്തതു മൂലം റോഡിന്റെ പല ഭാഗങ്ങളിലും റോഡിനോടു ചേർന്നാണ് നിർത്തിയിടുന്നത്.