Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightവളർത്തുനായെ...

വളർത്തുനായെ കാട്ടുപന്നി പരിക്കേൽപിച്ചു

text_fields
bookmark_border
വളർത്തുനായെ കാട്ടുപന്നി പരിക്കേൽപിച്ചു
cancel

നീ​ലേ​ശ്വ​രം: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ള​ർ​ത്തു​നാ​യ്​​ക്ക് പ​രി​ക്കേ​റ്റു. വ​യ​റ്റി​ലും ക​ണ്ണി​നു​ള്ളി​ലു​മാ​ണ് നാ​യ്​​ക്ക് പ​ന്നി​യു​ടെ കു​ത്തേ​റ്റ​ത്. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ചീ​ർ​ക്ക​യ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ എ​സ്റ്റേ​റ്റി​ലെ വ​ള​ർ​ത്തു​നാ​യെ​യാ​ണ് പ​ട്ടാ​പ്പ​ക​ൽ പ​ന്നി കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്. ഇ​തേ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക്ക് ഒ​ന്ന​ര​മാ​സം മു​മ്പ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സാ​ര​മാ​യ പ​രി​ക്ക് പ​റ്റി​യി​രു​ന്നു. പ​ല​പ്പോ​ഴാ​യി പ​ഞ്ചാ​യ​ത്തി​ലും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ കാ​ട്ടു​പ​ന്നി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി പ​റ​യു​ന്നു.

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ള​ർ​ത്തു​നാ​യു​ടെ വ​യ​റി​നു പ​രി​ക്കു​പ​റ്റി കു​ട​ൽ​മാ​ല പു​റ​ത്ത് കാ​ണു​ന്ന​രീ​തി​യി​ലാ​ണ് ക​ണ്ട​ത്. പ​ട്ടാ​പ്പ​ക​ൽ​വ​രെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ എ​ത്തി അ​ക്ര​മ​സ്വ​ഭാ​വം കാ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ൾ തു​റ​ക്കാ​ൻ​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളെ എ​ങ്ങ​നെ സ്കൂ​ളി​ലേ​ക്ക​യ​ക്കും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ര​ക്ഷി​താ​ക്ക​ൾ. വ​ന്യ​ജീ​വി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ വ​നം​വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ചേ​ർ​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
TAGS:neeleswaram Wild boar pet dog wild animal attacks 
News Summary - Pet attacked by Wild boar
Next Story