മോഷ്ടാവ് ജാമ്യത്തിലിറങ്ങി; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
text_fieldsസന്തോഷ്
നീലേശ്വരം: നിരവധി മോഷണ കേസുകളിൽ പ്രതി സന്തോഷ് (തൊരപ്പൻ സന്തോഷ്) ജയിലിൽനിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയതുകൊണ്ട് കരുതിയിരിക്കണമെന്ന് പൊലീസ്. ജനങ്ങളും വ്യാപാരികളും ജാഗ്രത പാലിക്കണമെന്ന് നീലേശ്വരം പൊലീസ് ജനമൈത്രി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.
ഏപ്രിൽ 11നാണ് ഇയാൾ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലും പ്രത്യേകിച്ച് നീലേശ്വരം സ്റ്റേഷൻ പരിധിയിലും നിരവധി കവർച്ച നടത്തിയ ആളാണ്. വാതിൽ തുറന്നുവെച്ചാലും ചുമർ തുരന്ന് മോഷണം നടത്തുകയാണ് ഇയാളുടെ കവർച്ച രീതിയെന്ന് പൊലീസ് പറഞ്ഞു. എന്തെങ്കിലും വിവരം കിട്ടുകയാണെങ്കിൽ നീലേശ്വരം പൊലീസിൽ വിവരമറിയിക്കണം. ഫോൺ: 9497987222, 9497056250.