Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightപദ്ധതിരേഖയും കരാർ...

പദ്ധതിരേഖയും കരാർ നടപടികളും ബാക്കി; കോട്ടപ്പുറം ജലവിമാനപദ്ധതി എങ്ങുമെത്തിയില്ല

text_fields
bookmark_border
പദ്ധതിരേഖയും കരാർ നടപടികളും ബാക്കി; കോട്ടപ്പുറം ജലവിമാനപദ്ധതി എങ്ങുമെത്തിയില്ല
cancel

നീ​ലേ​ശ്വ​രം: 12 വ​ർ​ഷം മു​മ്പ് ന​ട​ന്ന ജ​ല​വി​മാ​ന സ​ർ​വി​സ് പ്ര​ഖ്യാ​പ​നം എ​ങ്ങു​മെ​ത്തി​യി​ല്ല. 36 മി​നി​റ്റി​നു​ള്ളി​ൽ ക​ണ്ണൂ​രി​ൽ​നി​ന്ന് പു​ഴ​യി​ലൂ​ടെ നീ​ലേ​ശ്വ​രം കോ​ട്ട​പ്പു​റ​ത്തെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് വെ​ള്ള​ത്തി​ൽ വ​ര​ച്ച വ​ര​പോ​ലെ കാ​ണാ​തെ കി​ട​ക്കു​ന്ന​ത്. ജ​ല​വി​മാ​ന​ത്തി​ന്റെ സു​ഗ​മ​മാ​യ സ​ഞ്ചാ​ര​ത്തി​നാ​യി പു​ഴ​യി​ൽ തി​രി​ച്ച​റി​യാ​നു​ള്ള മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള ട്രാ​ക്ക് അ​ട​യാ​ള സ്തൂ​പം ഇ​പ്പോ​ൾ കോ​ട്ട​പ്പു​റം ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ലി​ന് സ​മീ​പ​ത്തെ മ​തി​ലി​ന​ടു​ത്ത് അ​നാ​ഥ​മാ​യി കി​ട​ക്കു​ന്നു. വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട സ്തൂ​പം ക​ര​യി​ലും ക​ര​യി​ൽ വ​രേ​ണ്ട വി​ക​സ​നം ക​ട​ലാ​സി​ലും കി​ട​ക്കു​ക​യാ​ണ്.

2013ൽ ​കേ​ര​ള ടൂ​റി​സം അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ 12 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ജ​ല​വി​മാ​നം യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ഇ​തി​നാ​യി യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​നും ക​യ​റ്റാ​നു​മാ​യി കോ​ട്ട​പ്പു​റം പു​ഴ​യോ​ര​ത്ത് സോ​ളാ​ർ സി​സ്റ്റം സൗ​ക​ര്യ​ത്തോ​ടെ ഫ്ലോ​ട്ടി​ങ് ജെ​ട്ടി​യും ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​തൊ​ന്നും ഇ​ന്ന് അ​വി​ടെ കാ​ണു​ന്നി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ പ​റ​ക്ക​ൽ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​മ്പ​ത് കോ​ടി രൂ​പ അ​നു​വ​ദി​ച്ചു എ​ന്നൊ​ക്കെ വീ​ണ്ടും ബ​ന്ധ​പ്പെ​ട്ട​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്ക​ലും ക​രാ​ർ ന​ട​പ​ടി​ക​ളും ക​ഴി​ഞ്ഞ് ഒ​രു വി​മാ​നം പോ​ലും ഇ​തു​വ​രെ കോ​ട്ട​പ്പു​റം​പു​ഴ​യി​ൽ പ​റ​ന്നി​റ​ങ്ങി​യി​ല്ല. പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ഓ​ടി​യ​പ്പോ​ൾ ഫ​യ​ലു​ക​ൾ​ക്ക് വേ​ഗ​മു​ണ്ടാ​യി​ല്ല. അ​തി​നി​ട​യി​ൽ തേ​ജ​സ്വി​നി പു​ഴ​യി​ൽ തോ​ണി​യി​ൽ മീ​ൻ പി​ടി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പ് കൂ​ടി വ​ന്ന​തോ​ടെ പ​ദ്ധ​തി വീ​ണ്ടും പി​റ​കോ​ട്ട് പോ​യി. അ​ങ്ങ​നെ കോ​ട്ട​പ്പു​റ​ത്തി​ന്റെ ജ​ല​വി​മാ​ന സ്വ​പ്നം ഈ ​ക​ര​യി​ൽ ആ​രും തി​ര​ഞ്ഞ് നോ​ക്കാ​തെ പൊ​ടി​പി​ടി​ച്ച് കി​ട​ക്കു​ന്ന മ​ഞ്ഞ അ​ട​യാ​ളം പോ​ലെ വി​സ്മൃ​ത​മാ​കു​ക​യാ​ണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Nileshwaram Water Plane Kottappuram Seaplane 
News Summary - Project document and contract procedures pending
Next Story