Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightസ്കൂ​ൾ ബ​സ്...

സ്കൂ​ൾ ബ​സ് തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്നു

text_fields
bookmark_border
സ്കൂ​ൾ ബ​സ് തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്നു
cancel
camera_alt

ജി.​എ​ൽ.​പി സ്കൂ​ളി​ന് കൈ​മാ​റി​യ ബ​ഡ്സ് സ്കൂ​ൾ ബ​സ് പ​ടി​ഞ്ഞാ​റ്റം കൊ​ഴു​വ​ൽ നാ​ഗ​ച്ചേ​രി റോ​ഡ​രി​കി​ൽ

നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ പി​ടി​പ്പു​കേ​ടു​മൂ​ലം ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ബ​ഡ്സ് സ്കൂ​ൾ ബ​സ് കാ​ടു​പി​ടി​ച്ച് തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്നു. ചി​റ​പു​റ​ത്തെ പ്ര​ത്യാ​ശ ബ​ഡ്സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 10 വ​ർ​ഷം​മു​മ്പ് സ​ർ​ക്കാ​ർ ന​ൽ​കി​യ​താ​ണ് ബ​സ്.

വ​ർ​ഷ​ങ്ങ​ളോ​ളം ഉ​പ​യോ​ഗി​ച്ച​ശേ​ഷം പു​തി​യ ബ​സ് വ​ന്ന​തോ​ടെ പി​ന്നീ​ട് നീ​ലേ​ശ്വ​രം ജി.​എ​ൽ.​പി സ്കൂ​ളി​ന് ന​ഗ​ര​സ​ഭ ബ​സ് കൈ​മാ​റു​ക​യാ​യി​രു​ന്നു. ജി.​എ​ൽ.​പി സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​മ്പോ​ൾ സ്കൂ​ൾ പ​ടി​ഞ്ഞാ​റ്റം കൊ​ഴു​വ​ൽ നാ​ഗ​ച്ചേ​രി ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ഉ​പ​യോ​ഗി​ക്കാ​തെ പാ​ർ​ക്ക് ചെ​യ്ത് വെ​യി​ലും മ​ഴ​യും​കൊ​ണ്ട് ബ​സ് ന​ശി​ക്കു​ക​യാ​യി​രു​ന്നു.

ന​ഗ​ര​സ​ഭ ജി.​എ​ൽ.​പി സ്കൂ​ളി​ന് ബ​സ് കൈ​മാ​റു​മ്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ വാ​യ്പ കു​ടി​ശ്ശി​ക അ​ട​ച്ച​ശേ​ഷം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.എ​ന്നാ​ൽ, ജി.​എ​ൽ.​പി സ്കൂ​ൾ പി.​ടി.​എ ക​മ്മി​റ്റി​ക്ക് ഭാ​രി​ച്ച വാ​യ്പ കു​ടി​ശ്ശി​ക സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം താ​ങ്ങാ​നാ​യി​ല്ല. ഇ​തോ​ടെ ബ​സ് പ്ര​വ​ർ​ത്ത​നം മു​ട​ങ്ങു​ക​യും ന​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

ബ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ 2011 ഒ​ക്ടോ​ബ​റി​ലും ഫി​റ്റ്ന​സ് കാ​ലാ​വ​ധി 2017 മാ​ർ​ച്ചി​ലും ടാ​ക്സ് കാ​ലാ​വ​ധി 2023 ജൂ​ണി​ലും പെ​ർ​മി​റ്റ് ക​ലാ​വ​ധി 2016 ന​വം​ബ​റി​ലും അ​വ​സാ​നി​ച്ചു.

Show Full Article
TAGS:school bus damaged Kasargod News 
News Summary - School Bus Damaged
Next Story