കാട്ടുപന്നികളുടെ വിഹാരം; വനിതകളുടെ ഓണകൃഷിയിടം ഇല്ലാതായി
text_fieldsകിനാനൂർ കരിന്തളം പഞ്ചായത്തിലെ പോണ്ടിയിൽ അശ്വതി ജെ.എൽ.ജി ഗ്രൂപ്പിന്റെ കൃഷിയിടങ്ങൾ പന്നിക്കൂട്ടങ്ങൾ നശിപ്പിച്ചനിലയിൽ
നീലേശ്വരം: കൃഷിയിടങ്ങൾ നശിപ്പിക്കുന്ന കാട്ടുപന്നികളുടെ ശല്യത്തിൽ വലഞ്ഞ് കർഷകർ. കിനാനൂർ കരിന്തളം പഞ്ചായത്തിലെ പോണ്ടിയിൽ ഒരുകൂട്ടം വനിതകൾ നടത്തുന്ന അശ്വതി ജെ.എൽ.ജി ഗ്രൂപ്പിന്റെ കൃഷിയിടങ്ങളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ അഞ്ഞൂറോളം ചേമ്പുകൾ, വാഴ, പച്ചക്കറികൃഷി എന്നിവ മുഴുവൻ നശിപ്പിച്ചു.
പതിനായിരക്കണക്കിന് രൂപ ചെലവഴിച്ച് കൃഷിചെയ്ത വനിതകൾക്ക് സാമ്പത്തികനഷ്ടം വലുതാണ്. കൃഷിവകുപ്പോ പഞ്ചായത്തധികൃതരോ മതിയായ നഷ്ടപരിഹാരം നൽകണമെന്നാണ് ഈ വനിത കർഷകർ പറയുന്നത്. കാട്ടുപന്നികളുടെ ശല്യത്തിൽനിന്ന് കർഷകരെ മോചിപ്പിക്കാൻ പഞ്ചായത്തധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.