ഫ്ലക്സുകൾ ഉയരുന്നു; നാട് ഫുട്ബാൾ ജ്വരത്തിലേക്ക്
text_fieldsപടന്ന വടക്കേപ്പുറത്ത് അർജൻറീന ആരാധകർ സ്ഥാപിച്ച ഫ്ലക്സ് ബോർഡ്
പടന്ന: ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ പടിവാതിലിൽ എത്തിനിൽക്കേ നാട് ഫുട്ബാൾ ജ്വരത്തിലേക്ക്. ഇഷ്ട താരങ്ങളുടെയും ടീമുകളുടെയും ഫ്ലക്സുകളും കട്ടൗട്ടുകളും സ്ഥാപിച്ച് ഫുട്ബാൾ ആരാധകർ ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. പതിവുപോലെ അർജൻറീന, ബ്രസീൽ ടീമുകൾക്കാണ് ആരാധകർ ഏറെ. റൊണാൾഡോ ആരാധകർ പോർച്ചുഗലിന്റെ പിന്നിലും അണിനിരക്കുന്നു. ഫ്രാൻസ്, ജർമനി തുടങ്ങിയ ടീമുകൾക്കും ആരാധകരുണ്ട്.
ഇത്തവണ മത്സരം നടക്കുന്നത് അമേരിക്ക, കാനഡ, മെക്സികോ എന്നീ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങളിലായതിനാൽ ഇന്ത്യ പോലുള്ള ഏഷ്യൻ രാജ്യങ്ങളിൽ പുലർച്ച മുതൽ ഒക്കെയാണ് മത്സര സമയം. അത് ലോകകപ്പിന്റെ പകിട്ടിന് മാറ്റ് കുറച്ചിട്ടുണ്ട്. കാഴ്ചക്കാരുടെ എണ്ണം കുറയുമോ എന്ന ഭയത്താൽ വൻകിട ചാനലുകൾ ഒന്നും തന്നെ മത്സരങ്ങൾ സംപ്രേഷണം ചെയ്യാൻ മുന്നോട്ട് വന്നിട്ടില്ല എന്നത് കോടിക്കണക്കിന് ഫുട്ബാൾ ആരാധകരെ ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ട്. എങ്കിലും ചില കമ്പനികൾ ഫിഫയുമായി ധാരണയിൽ എത്തിയിട്ടുണ്ട് എന്ന വാർത്തയും പുറത്തുവരുന്നുണ്ട്.


