കുടിവെള്ള പദ്ധതിയുടെ പൈപ്പ് മുറിച്ചുമാറ്റി
text_fieldsകാന്തിലോട്ട് കൂവക്കൈയിലെ മുംതാസിന്റെ വീട്ടിലെ ജലനിധി പൈപ്പ് മുറിച്ച് മാറ്റിയ നിലയിൽ
പടന്ന: കാന്തിലോട്ട് കൂവക്കൈയിൽ വീട്ടുകാർ ജോലിക്കുപോയ സമയത്തു ജലനിധിയുടെ കുടിവെള്ള പദ്ധതിയുടെ പൈപ്പ് മുറിച്ചു മാറ്റി. കൂവക്കൈയിലെ മുംതാസിന്റെ വീട്ടിലെ പൈപ്പ് ആണ് അധികൃതർ മീറ്റർ ഇല്ല എന്ന കാരണം പറഞ്ഞ് മുറിച്ച് മാറ്റിയത്.
എന്നാൽ, ഒരു വർഷം മുമ്പ് ലൈനിടുന്ന സമയത്ത് തന്നെ ജലനിധി കമ്മിറ്റിക്ക് മീറ്ററിനുള്ള പൈസ അടച്ചിട്ടും ഇത് വരെ മീറ്റർ സ്ഥാപിച്ചില്ല എന്ന് വീട്ടുകാർ പറയുന്നു.
ഒരു മുന്നറിയിപ്പും ഇല്ലാതെ രണ്ട് സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലെ കുടിവെള്ളം മുട്ടിക്കുന്ന നടപടി തികച്ചും പ്രതിഷേധാർഹമാണെന്നും അടിയന്തരമായി കുടിവെള്ളം പുന:സ്ഥാപിക്കാൻ അധികൃതർ തയാറാകണമെന്നും വെൽഫെയർ പാർട്ടി പടന്ന പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.