Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപള്ളിക്കര മേൽപാലം: 40...

പള്ളിക്കര മേൽപാലം: 40 ദിവസം അടച്ചിടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള കോൺഗ്രസ്

text_fields
bookmark_border
പള്ളിക്കര മേൽപാലം: 40 ദിവസം അടച്ചിടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള കോൺഗ്രസ്
cancel
camera_alt

പ​ള്ളി​ക്ക​ര റെ​യി​ൽ​വേ മേ​ൽ​പാ​ല​ം അടച്ചിട്ട നിലയിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-ചന്ദ്രഗിരി-കാസർകോട് റൂട്ടിൽ ഒരേസമയം വിവിധയിടങ്ങളിൽ റോഡ് പ്രവൃത്തികൾക്കായി ഗതാഗതം തടസ്സപ്പെടുത്തുകയും വഴി തിരിച്ചുവിടുകയും ചെയ്യുന്ന നടപടി യാത്രക്കാരെ കൊടിയ ദുരിതത്തിലാക്കുകയാണെന്ന് കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് ജെറ്റോ ജോസഫ്, ജനറൽ സെക്രട്ടറി ജെയിംസ് കണിപള്ളി എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. പള്ളിക്കര റെയിൽവേ മേൽപാലത്തിലെ അറ്റകുറ്റപ്പണികൾക്കായി 40 ദിവസത്തോളം റോഡ് പൂർണമായി അടച്ചിടാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്രയും നീണ്ട കാലയളവ് പ്രധാന പാത കൊട്ടിയടക്കുന്നത് വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, രോഗികൾ അടക്കമുള്ള ആയിരക്കണക്കിന് നിത്യയാത്രക്കാരെയാണ് ദുരിതത്തിലാഴ്ത്തുന്നത്.

മേൽപാലം അടച്ചതോടെ കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസുകളും മറ്റ് വാഹനങ്ങളും കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി സർവിസ് നടത്തേണ്ട അവസ്ഥയിലാണ്. ഇതിനുപുറമെ ബേക്കൽ ജങ്ഷനിലെ പാലത്തിന്റെ അറ്റകുറ്റപ്പണികളും പ്രസ് ക്ലബ് ജങ്ഷനിലെ റോഡ് കോൺക്രീറ്റിങ് ജോലികളും ഒരേ റൂട്ടിൽ ഒരേസമയം നടക്കുന്നതിനാൽ തീരദേശമേഖലയിലെ ഗതാഗതം പൂർണമായും താറുമാറായി. മതിയായ മുന്നൊരുക്കമോ ശാസ്ത്രീയമായ ട്രാഫിക് ക്രമീകരണങ്ങളോ ഏർപ്പെടുത്താതെയാണ് പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികൾ നടത്തുന്നതെന്നും അവർ കുറ്റപ്പെടുത്തി.

ആധുനികസംവിധാനങ്ങൾ ലഭ്യമായ ഇക്കാലത്ത് ഒരു പാലത്തിന്റെ പ്രവൃത്തിക്കായി 40 ദിവസം ആവശ്യമാണെന്ന വാദം അംഗീകരിക്കാനാവില്ല. അതിനാൽ ഇത്രയും ദിവസങ്ങൾ റോഡ് അടച്ചിടാനുള്ള തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തിയാക്കി പാലം എത്രയും വേഗം ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

Show Full Article
TAGS:pallikkara flyover decision reconsidered kerala congress 
News Summary - Pallikkara Flyover Closure: Kerala Congress Seeks Reconsideration
Next Story