അടിപ്പാതയും മേൽപാതയും വേണം: കൊവ്വലിൽ ദേശീയപാത ഉപരോധം; പൊയിനാച്ചിയിലും സമരം
text_fields
പൊയിനാച്ചി: ദേശീയപാത വികസനം നടക്കുമ്പോൾ പൊയിനാച്ചി ടൗണിൽ അടിപ്പാതയോ മേൽപാതയോ അനുവദിക്കണമെന്നാവശ്യപ്പെട്ട് കർസമിതി അനിശ്ചിതകാല സമരം ആരംഭിച്ചു. മലയോര മേഖലയിലേക്കും അവിടെ നിന്നും സുള്ള്യയിലേക്കും പോകുന്ന സുപ്രധാന റോഡ് സന്ധിക്കുന്ന ഇടമാണ് പൊയിനാച്ചി. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് തെക്കിൽ -ആലട്ടി റോഡ് വീതി കൂട്ടി പുനർനിർമിച്ചത്. നൂറുകോടി രൂപ മുതൽ മുടക്കി നിർമിച്ച റോഡിന്റെ പ്രാധാന്യം തന്നെ ഇല്ലാതാക്കുകയാണ് ദേശീയപാത നിർമാണ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പൊയിനാച്ചി: ദേശീയപാത വികസനം നടക്കുമ്പോൾ പൊയിനാച്ചി ടൗണിൽ അടിപ്പാതയോ മേൽപാതയോ അനുവദിക്കണമെന്നാവശ്യപ്പെട്ട് കർസമിതി അനിശ്ചിതകാല സമരം ആരംഭിച്ചു. മലയോര മേഖലയിലേക്കും അവിടെ നിന്നും സുള്ള്യയിലേക്കും പോകുന്ന സുപ്രധാന റോഡ് സന്ധിക്കുന്ന ഇടമാണ് പൊയിനാച്ചി.
ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് തെക്കിൽ -ആലട്ടി റോഡ് വീതി കൂട്ടി പുനർനിർമിച്ചത്. നൂറുകോടി രൂപ മുതൽ മുടക്കി നിർമിച്ച റോഡിന്റെ പ്രാധാന്യം തന്നെ ഇല്ലാതാക്കുകയാണ് ദേശീയപാത നിർമാണ രീതിയെന്നാണ് നാട്ടുകാർ പറയുന്നത്. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ സമരം ഉദ്ഘാടനം ചെയ്തു.
നൂറുകോടി മുടക്കി നിർമിച്ച തെക്കിൽ-ആലട്ടി റോഡിന്റെ പ്രസക്തി ഇല്ലാതാക്കും വിധം റോഡിന്റെ മുഖം അടച്ചിടുന്ന നടപടി അംഗീകരിക്കാൻ പറ്റാത്തതാണെന്നും കർമസമിതിയുടെ ആവശ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.
സമരസമിതി ചെയർമാൻ ഹരീഷ് ബി. നമ്പ്യാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ രാജൻ കെ. പൊയിനാച്ചി, രമ ഗംഗാധരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ. ബാലചന്ദ്രൻ, അഡ്വ. കെ. കുമാരൻ നായർ, നാരായണൻ മൈലൂല, രതീഷ് ബാലനടുക്കം, കർമസമിതി ഭാരവാഹികളായ ബാലകൃഷ്ണൻ നായർ പൊയിനാച്ചി, എം. രാഘവൻ നായർ, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, എം. ബൈജു, വി. മോഹനൻ നായർ, പി.എം. അഭിലാഷ് നാരായണൻ മുണ്ട്യക്കാൽ, പത്മാവതി, മാധവി ആടിയത്ത്, എ.കെ. ശശിധരൻ, രവീന്ദ്രൻ കരിച്ചേരി, പ്രദീഷ് നെല്ലിയടുക്കം എന്നിവർ സംസാരിച്ചു.
ചെറുവത്തൂർ: നിർമാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത 66 ൽ കൊവ്വലിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ ദേശീയ പാത ഉപരോധിച്ചു. കർമസമിതി രൂപവത്കരണത്തിന് ശേഷം രണ്ടര മാസക്കാലത്തോളമായി വിദ്യാർഥികൾ ഉൾപ്പെടെ സമൂഹത്തിന്റ നാനാതുറയിൽപ്പെട്ട ജനങ്ങളെ അടക്കം പങ്കെടുപ്പിച്ച് വലിയ രീതിയിലുള്ള പ്രതിഷേധ സമരങ്ങളായിരുന്നു നടത്തിയത്.
നിരവധി നിവേദനങ്ങളും നൽകി. എന്നിട്ടും ഫലം കാണാത്തതിനാലാണ് റോഡ് ഉപരോധിച്ചത്. സമരം ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കെ. നാരായണൻ അധ്യക്ഷത വഹിച്ചു. മുകേഷ് ബാലകൃഷ്ണൻ, പ്രകാശൻ മുണ്ടക്കണ്ടം, എൻ.വി. നാരായണൻ, വി.വി. സുനിത, എം. കുഞ്ഞിരാമൻ, പി. പത്മിനി, സി.വി. ഗിരീശൻ, കെ.വി. ജാനകി, കൂത്തൂർ കണ്ണൻ, പി.എം.എച്ച്. കുഞ്ഞബ്ദുല്ല, എൻ. സുകുമാരൻ എന്നിവർ സംസാരിച്ചു.
കെ. സുന്ദരൻ, പി. സുകുമാരൻ, എം. രാമചന്ദ്രൻ, കെ.വി. കുഞ്ഞികൃഷ്ണൻ, കെ.വി. ശശി, കെ.പി. നാരായണൻ, വി.വി. ഗംഗാധരൻ, പി. കുഞ്ഞിക്കണ്ണൻ, സന്ദീപ് മുണ്ടക്കണ്ടം, ടി. ശശിധരൻ എന്നിവർ നേതൃത്വം നൽകി. കൺവീനർ കെ. ശ്രീധരൻ സ്വാഗതം പറഞ്ഞു.
തീക്കുഴിച്ചാലിൽ അടിപ്പാത അനുവദിക്കണം
ചെറുവത്തൂർ: ദേശീയപാതയിലെ കാലിക്കടവ് -തീക്കുഴിച്ചാലിൽ അടിപ്പാത അനുവദിക്കണമെന്ന് പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ഗാന്ധി -നെഹ്റു പഠനകേന്ദ്രം ആവശ്യപ്പെട്ടു. പിലിക്കോടിന്റെ ദേശപ്പെരുമയിലെ ആചാരാനുഷ്ഠാനങ്ങളിൽ പ്രധാനപ്പെട്ട ഇടമാണ് തീക്കുഴിച്ചാൽ.
നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന പിലിക്കോട് ഹയർ സെക്കൻഡറി സ്കൂളിന് തൊട്ടടുത്തുമാണ് പ്രസ്തുത പ്രദേശം. അതിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്ന് യോഗം അഭ്യർഥിച്ചു. പിഫാസോ പ്രസിഡന്റ് വിനോദ് എരവിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സി. ഭാസ്കരൻ, കെ.വി. രമേശ്, പി. നാരായണൻ അടിയോടി, ജി.കെ. ഗിരീഷ്, എ.വി. കുഞ്ഞികൃഷ്ണൻ, ടി. വിജയൻ, എം. രാഘവൻ, സയ്ദ ഷാജഹാൻ, കെ.കെ. സുരേഷ് കുമാർ, പി.കെ. രഘുനാഥ്, കെ. സമീർ, എം. ധനേഷ് കുമാർ എന്നിവർ സംസാരിച്ചു.