ചാക്കിൽ കെട്ടിവെച്ച പെരുമ്പാമ്പ് മുങ്ങി; തിരച്ചിൽ വിഫലം
text_fieldsബീരിച്ചേരി മനയിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ ചാക്കിലാക്കാനുള്ള ശ്രമം
തൃക്കരിപ്പൂർ: നാട്ടുകാർ ചേർന്നു പിടികൂടി ചാക്കിൽ കെട്ടിവെച്ച പെരുമ്പാമ്പ് തടിതപ്പി. തൃക്കരിപ്പൂർ ബീരിച്ചേരി മനയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് മന ബ്രദേഴ്സ് ക്ലബ് പരിസരത്തെ പറമ്പിൽ എട്ടടിയിലേറെ നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് ക്ലബ് പ്രവർത്തകൻ കുതിരുമ്മൽ തമ്പാന്റെ നേതൃത്വത്തിൽ പെരുമ്പാമ്പിനെ ചാക്കിലാക്കി വനം ഉദ്യോഗസ്ഥർക്ക് വിവരം നൽകി.
രാത്രി വൈകിയതിനാൽ അധികൃതർ എത്തിയില്ല. രാവിലെ നാട്ടുകാർ നോക്കിയപ്പോഴാണ് പാമ്പിനെ കാണാതായത് മനസ്സിലാക്കുന്നത്. ചാക്കിന്റെ അടിഭാഗത്തുള്ള ചെറിയ വിടവിലൂടെ പാമ്പ് രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. പീന്നീട് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താൻ സാധിച്ചില്ല.