Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_rightപ്രചാരണത്തിനിടെ...

പ്രചാരണത്തിനിടെ ‘ഒരുമിച്ചുണ്ട്’ സ്ഥാനാർഥികൾ

text_fields
bookmark_border
പ്രചാരണത്തിനിടെ ‘ഒരുമിച്ചുണ്ട്’ സ്ഥാനാർഥികൾ
cancel
camera_alt

പി​ലി​ക്കോ​ട് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ എം. ​മ​നു​വും

ക​രി​മ്പി​ൽ കൃ​ഷ്ണ​നും ക​ഴ​ക​ത്തി​ൽ ഊ​ണ് ക​ഴി​ക്കു​ന്നു

Listen to this Article

തൃക്കരിപ്പൂർ: പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കവെ സ്ഥാനാർഥികൾ ഉച്ചയൂണിന് കഴകത്തിൽ ഒരുമിച്ചെത്തിയത് കൗതുകമായി. കാസർകോട് ജില്ല പഞ്ചായത്ത് പിലിക്കോട് ഡിവിഷൻ ഇടതുമുന്നണി സ്ഥാനാർഥി എം. മനു, യു.ഡി.എഫ് സ്ഥാനാർഥി കരിമ്പിൽ കൃഷ്‌ണൻ എന്നിവരാണ് തൃക്കരിപ്പൂർ കണ്ണമംഗലം കഴകത്തിലെത്തിയത്.

കളിയാട്ട മഹോത്സവം നടക്കുന്നതറിഞ്ഞാണ് ഇരുവരും പ്രവർത്തകർക്കൊപ്പം കഴകത്തിലെത്തിയത്. ഉച്ചയായതിനാൽ പ്രചാരണത്തിന് ഇടവേള നൽകി ഇരുവരും ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചാണ് മടങ്ങിയത്.

Show Full Article
TAGS:Kerala Local Body Election Candidates dinning Opposite party 
News Summary - Candidates 'Dining together' during campaign
Next Story