Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_rightചടങ്ങ് മസ്ജിദ്...

ചടങ്ങ് മസ്ജിദ് ഉദ്ഘാടനം, വേദിയുടെ പേര് 'ചക്കരേൻ നാരായണൻ'; അറിയണം സൗഹൃദത്തിന്റെ ഈ ചക്കരമധുരം...

text_fields
bookmark_border
thankayam masjid
cancel
camera_alt

ചക്കരേൻ നാരായണൻ. തങ്കയം ഇസ്സത്തുൽ ഇസ്‍ലാം ജമാഅത്ത് കമ്മറ്റിയുടെ ചൊവ്വേരി ബദർ മസ്ജിദ്

Listen to this Article

തൃക്കരിപ്പൂർ: ചടങ്ങ് മസ്ജിദ് ഉദ്ഘാടനം. ഇതോടനുബന്ധിച്ച സൗഹൃദ സംഗമവേദിയുടെ പേര് 'ചക്കരേൻ നാരായണൻ'. തങ്കയം ഇസ്സത്തുൽ ഇസ്‍ലാം ജമാഅത്ത് കമ്മറ്റിയുടെ ചൊവ്വേരിയിലുള്ള ബദർ മസ്ജിദ് ഉദ്ഘാടനചടങ്ങിലാണ് സൗഹൃദത്തിന്റെ ഈ ചക്കരമധുരം...

പരേതനായ ചക്കരേൻ നാരായണന് പള്ളി കമ്മറ്റിയുമായുള്ള ബന്ധം പുതുതലമുറക്ക് അറിയില്ല. 1970കളിൽ പായ് വഞ്ചിയിൽ മരുഭൂമിയിലേക്ക് തൊഴിൽ തേടിപ്പോയ അനേകം പ്രവാസികളിൽ ഒരാളാണ് നാരായണൻ. ഷാർജയിലെ തീരത്ത് എത്തിപ്പെട്ട നാരായണൻ തങ്കയത്തെ സുഹൃത്തുക്കളോടൊപ്പം വിവിധ ജോലികളിൽ ഏർപ്പെട്ടു.


'തങ്കയം ഹൗസ്' കൂട്ടായ്മയുടെ ഭാഗമാവുന്നത് അങ്ങനെയാണ്. കമ്മറ്റിയുടെ കണക്കുകൾ പരിശോധിക്കുന്നതും മറ്റും നാരായണന്റെ ചുമതലയായിരുന്നു. 1978-79 വർഷത്തിൽ തങ്കയം ജമാഅത്തിന്റെ ദുബൈ കമ്മറ്റി രൂപവൽക്കരിച്ചപ്പോൾ ജോയിന്റ് സെക്രട്ടറിയായി ചുമതലയേറ്റു. തന്റെ ചുമതലകൾ ഭംഗിയായി നിർവഹിച്ച നാരായണനെ പലരും വലിയോൻ എന്നാണ് വിളിച്ചിരുന്നത്.

പ്രവാസം മതിയാക്കി നാട്ടിലെത്തിയ നാരായണൻ കൃഷിയുമായി കഴിഞ്ഞുകൂടവേ, കഴിഞ്ഞവർഷം ജൂലൈ മൂന്നിനാണ് മരിച്ചത്. കെ.പി.ഭവാനിയാണ് ഭാര്യ. മക്കൾ: രജനീഷ്(കെ.എസ്.ആർ.ടി.സി), രജനി(സോഫ്റ്റ് വെയർ എൻജിനീയർ).

ചൊവ്വേരി ബദർ മസ്ജിദ് സമർപ്പിച്ചു

തൃ​ക്ക​രി​പ്പൂ​ർ: ത​ങ്ക​യം ഇ​സ്സ​ത്തു​ൽ ഇ​സ്‍ലാം ജ​മാ​അ​ത്ത് ചൊ​വ്വേ​രി ബ​ദ​ർ മ​സ്ജി​ദ് പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്റ് എ.​ജി. അ​ബ്ദു​ൽ ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ​ത്താ​ർ വ​ട​ക്കു​മ്പാ​ട്, എം.​എ. റ​ഷീ​ദ്, എ.​ജി. ഷം​സു​ദ്ദീ​ൻ, എ.​ജി.​സി. ബ​ഷീ​ർ, ഖ​ത്തീ​ബ് സി.​ബി. ഹാ​രി​സ് സൈ​നി, കെ.​കെ. അ​ബ്ദു​ല്ല ഹാ​ജി, ഒ.​ടി. അ​ഹ​മ​ദ് ഹാ​ജി, ഡോ. ​സി.​കെ.​പി. കു​ഞ്ഞ​ബ്ദു​ല്ല, ഷൗ​ക്ക​ത്ത​ലി അ​ക്കാ​ള​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​സ്ജി​ദ് രൂ​പ​ക​ൽ​പ​ന ചെ​യ്ത ആ​ർ​ക്കി​ടെ​ക്ട് സു​ഹൈ​ൽ അ​ക്കാ​ള​ത്തി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Show Full Article
TAGS:communal harmony 
News Summary - communal harmony in inauguration Ceremony of thankayam chovvery Masjid
Next Story