ഭരണഘടന ഉയർത്തിപ്പിടിക്കാൻ സൈക്കിൾ യാത്ര
text_fieldsതൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് സംഘടിപ്പിച്ച റൈഡിൽ പങ്കെടുത്തവർ
തൃക്കരിപ്പൂർ: ഭരണഘടനാ മൂല്യങ്ങൾ പ്രസക്തമായ നവ സാഹചര്യത്തിൽ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുന്ന സന്ദേശവുമായി തൃക്കരിപ്പൂരിൽ നിന്ന് ഏഴിമല നാവിക അക്കാദമിയിലേക്ക് സൈക്കിൾ റാലി സംഘടിപ്പിച്ചു.
തൃക്കരിപ്പൂർ സൈക്ലിങ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പുലർച്ച തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര ഏഴിമല നാവിക അക്കാദമി വരെ ചെന്ന് കവ്വായി അൽ അമീൻ പാർക്കിൽ സമാപിച്ചു.
കാഞ്ഞങ്ങാട്, പയ്യന്നൂർ, ഏഴിമല, വെള്ളൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള 40 റൈഡർമാർ പങ്കെടുത്തു. പെൺകുട്ടികൾ ഉൾപ്പെടെ 11 കാർ മുതൽ 70 വയസ്സുള്ളവർ വരെ റൈഡിൽ പങ്കാളികളായി. സമാപന സമ്മേളനം പയ്യന്നൂർ ജനറൽ ആശുപത്രിയിലെ സീനിയർ സർജൻ ഡോ. ടി. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് പ്രസിഡന്റ് ടി.എം.സി ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ െഡന്റൽ അസോസിയേഷൻ അവാർഡ് ജേതാവ് ഡോ. പി.കെ. ജയകൃഷ്ണൻ പ്രഭാഷണം നടത്തി. ടി.പി. ഉല്ലാസ്, ലത്തീഫ് കോച്ചൻ, സലീം വലിയപറമ്പ, അബ്ദുല്ലക്കുട്ടി റോയൽ ഡെക്കോർ, എം.സി. ഹനീഫ, മുഹമ്മദലി കുനിമ്മൽ, മുസ്തഫ തായിനേരി, അബൂബക്കർ കവ്വായി, അരുൺ നാരായണൻ എന്നിവർ സംസാരിച്ചു. റൈഡിന് റഹ്മാൻ കാങ്കോൽ, സരിത്ത് ഏഴിമല എന്നിവർ നേതൃത്വം നൽകി.