Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_right​കബ​ഡി സെ​മി...

​കബ​ഡി സെ​മി ബ​ഹി​ഷ്ക​രിച്ച മൂന്ന് ടീമുകൾക്കെതിരെ നിയമ നടപടിയുമായി റെ​ഡ് സ്റ്റാ​ർ ആ​ർ​ട്‌​സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്

text_fields
bookmark_border
​കബ​ഡി സെ​മി ബ​ഹി​ഷ്ക​രിച്ച മൂന്ന് ടീമുകൾക്കെതിരെ നിയമ നടപടിയുമായി റെ​ഡ് സ്റ്റാ​ർ ആ​ർ​ട്‌​സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്
cancel

തൃ​ക്ക​രി​പ്പൂ​ർ: ക​ബ​ഡി ടൂ​ർ​ണ​മെ​ന്റ് സെ​മി​ഫൈ​ന​ൽ മ​ത്സ​രം ബ​ഹി​ഷ്ക​രി​ച്ച് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും അ​പ​മാ​ന​വും ഉ​ണ്ടാ​ക്കി​യ ടീ​മു​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​രാ​യ മാ​വി​ലാ​ക​ട​പ്പു​റം റെ​ഡ് സ്റ്റാ​ർ ആ​ർ​ട്‌​സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക​ളി​ക്കി​ടെ പ​രി​ക്കേ​റ്റ താ​ര​ത്തെ പു​റ​ത്തെ​ത്തി​ക്കു​ന്ന​തി​നാ​ണ് സെ​മി​ഫൈ​ന​ൽ മ​ത്സ​രം വൈ​കി​യ​ത്. പ​രി​ക്കേ​റ്റ സ​ഹ​താ​ര​ത്തെ സ​ഹാ​യി​ക്കു​ക എ​ന്ന മാ​നു​ഷി​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന വി​ഷ​യ​ത്തി​ലാ​ണ് ടൂ​ർ​ണ​മെ​ന്റു​ത​ന്നെ അ​ല​ങ്കോ​ല​മാ​ക്ക​പ്പെ​ട്ട​ത്. സെ​മി​ഫൈ​ന​ലി​ൽ മ​ത്സ​രി​ക്കേ​ണ്ടി​യി​രു​ന്ന പീ​പ്പി​ൾ​സ് എ​രി​ഞ്ഞി​ക്കീ​ൽ, റെ​ഡ്‌ സ്‌​റ്റാ​ർ കു​റു​ന്തൂ​ർ എ​ന്നീ ടീ​മു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്‌​ത​ശേ​ഷം മ​ത്സ​ര​ത്തി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങി​യ​ത്.

മ​ത്സ​രം കാ​ണാ​നെ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ബ​ഡി ആ​രാ​ധ​ക​രെ​യും ടീ​മു​ക​ൾ നി​രാ​ശ​രാ​ക്കി. മ​ത്സ​രം വൈ​കി​യാ​ൽ തു​ട​ർ​ന്ന് ക​ളി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കോ​ഓഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പി​ന്മാ​റി​യ ടീ​മു​ക​ളു​ടെ വാ​ദം. കോ​ഓർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം 10 മ​ണി​ക്കാ​ണ് മ​ത്സ​രം തു​ട​ങ്ങേ​ണ്ടി​യി​രു​ന്ന​ത്. 9.58നു​ത​ന്നെ അ​വ​സാ​ന ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​രം ക​ഴി​ഞ്ഞ് ആ​ദ്യ സെ​മി​ക്കു​ള്ള ടീ​മു​ക​ൾ പ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും മ​ത്സ​രം ആ​രം​ഭി​ക്കാ​ൻ അ​മ്പ​യ​ർ ടോ​സ് ന​ൽ​കു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷ​മാ​ണ്, സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്ന വാ​ദം ഉ​ന്ന​യി​ച്ച് ടീ​മു​ക​ൾ ഇ​റ​ങ്ങി​പ്പോ​യ​തെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ക്ല​ബ് സെ​ക്ര​ട്ട​റി എം.​വി സു​രേ​ന്ദ്ര​ൻ, പ്ര​സി​ഡ​ന്റ് കെ.​പി. രാ​ജ​ൻ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം ഒ.​കെ. പ്ര​മോ​ദ്, ര​ക്ഷാ​ധി​കാ​രി ടി.​വി. ര​വി എ​ന്നി​വ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:Kabadi Team Thrikaripur 
News Summary - legal action against three teams that boycotted the Kabaddi semi
Next Story