Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_rightതൃക്കരിപ്പൂരിലെ റെയിൽ...

തൃക്കരിപ്പൂരിലെ റെയിൽ മേൽപാലങ്ങൾ: ഉദ്യോഗസ്ഥർ പരിശോധന നടത്തി

text_fields
bookmark_border
തൃക്കരിപ്പൂരിലെ റെയിൽ മേൽപാലങ്ങൾ: ഉദ്യോഗസ്ഥർ പരിശോധന നടത്തി
cancel
camera_alt

ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ക​ൺ​സ​ൾ​ട്ട​ന്റും സം​ഘ​വും നീ​ലേ​ശ്വ​രം ദേ​ശീ​യ പാ​ത സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ബീരിച്ചേരി (265), വെള്ളാപ്പ് റോഡ് (266) റെയിൽവേ മേൽപാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ കേരള (ആർ.ബി.ഡി.സി.കെ) ജനറൽ മാനേജർ എം. അൻസാറും സംഘവും സ്ഥലം സന്ദർശിച്ചു.

റെയിൽവേ മേൽപാലങ്ങൾക്കായി വർഷങ്ങൾക്ക് മുമ്പുതന്നെ ഡി.പി.ആർ തയറായെങ്കിലും സാങ്കേതിക കാരണങ്ങളാൽ പദ്ധതി അംഗീകാരം നീളുകയാണ്. തൃക്കരിപ്പൂർ നഗരത്തെ കുരുക്കിട്ടിരിക്കുന്ന റെയിൽവേ ഗേറ്റിൽ നിന്നുള്ള മോചനത്തിനായി പൗരസമിതിയുടെ നേതൃത്വത്തിൽ കർമസമിതി രൂപവത്കരിച്ച് പ്രവർത്തിച്ചുവരികയാണ്.

2018ൽ അലൈൻമെന്റ് തയാറാക്കിയ ശേഷം സ്ഥലത്ത് പുതുതായി പണിത കെട്ടിടങ്ങളും സ്ഥലമേറ്റെടുപ്പിലെ സാമൂഹികാഘാതവും നേരിൽകണ്ട് പഠിക്കാനാണ് ജനറൽ മാനേജരും സംഘവും എത്തിയത്. ജനറൽ മാനേജരുമായി കർമസമിതി ഭാരവാഹികൾ ബന്ധപ്പെട്ടതിൽ 27ന് എറണാകുളം ഓഫിസിൽ വിശദ ചർച്ച നടത്താൻ തീരുമാനിച്ചു.

ഡെപ്യൂട്ടി ജനറൽ മാനേജർ സി. ദേവേശൻ, സീനിയർ മാനേജർ കെ. അനീഷ് കുമാർ, പ്രൊജക്ട് എൻജിനീയർ അനിൽ കുമാർ, ഡ്രാഫ്റ്റ്സ്മാൻ ഹരികുമാർ, മാനേജർ അൽത്താഫ് എന്നിവരും ഉണ്ടായിരുന്നു. ഉദ്യേഗസ്ഥ സംഘം ഉദിനൂർ മേൽപാലത്തിന്റെ സ്ഥലവും സന്ദർശിച്ചു. നീലേശ്വരം പാലം പരിശോധിക്കാൻ 24ന് ഐ.ഐ.ടി സംഘം എത്തും.

നീ​ലേ​ശ്വ​രത്ത് ആകാശ പാത: പ​രി​ശോ​ധനക്ക് ഐ.​ഐ.​ടി സം​ഘ​മെ​ത്തും

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം മാ​ർ​ക്ക​റ്റ് ജ​ങ്​​ഷ​നി​ൽ ആ​കാ​ശ​പാ​ത നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ക​ൺ​സ​ൾ​ട്ട​ന്റും സം​ഘ​വും സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ്​ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ക​ൺ​സ​ൾ​ട്ട​ന്റ് മ​ല്ലി​കാ​ർ​ജു​ന​യും സം​ഘ​വും സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം നീ​ലേ​ശ്വ​രം പ​ഴ​യ പാ​ല​ത്തി​ന്റെ കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധി​ക്കാ​ൻ വെ​ള്ളി​യാ​ഴ്ച ചെ​ന്നൈ ഐ.​ഐ.​ടി സം​ഘം എ​ത്തു​മെ​ന്ന് മ​ല്ലി​കാ​ർ​ജു​ന അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഇ. ​ഷ​ജീ​ർ, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​സ​തീ​ശ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ ഒ.​കെ. സ​തി, സേ​തു ബ​ങ്ക​ളം, അ​ഡ്വ. കെ.​പി. ന​സീ​ർ, ഭാ​സ്ക​ര​ൻ ആ​ന​ച്ചാ​ൽ തു​ട​ങ്ങി​യ​വ​ർ ഉ​ദ്യോ​ഗ​സം​ഘ​വു​മാ​യി സം​സാ​രി​ച്ചു. മ​ല്ലി​കാ​ർ​ജു​ന​ക്കൊ​പ്പം ഉ​ദ്യോ​ഗ​സ്ഥ​രാ​യ ശ്രീ​നി​വാ​സ്, ബാ​ല​കൃ​ഷ്ണ, അ​പ്പാ​ച്ചി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യും അ​ഡ്ഹോ​ക് ക​മ്മി​റ്റി​യും ദേ​ശീ​യ പാ​ത അ​തോ​റി​റ്റി​ക്ക് നി​ര​ന്ത​രം ന​ൽ​കി​യ നി​വേ​ദ​ന​ങ്ങ​ളു​ടെ​യും പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ​യും ഫ​ല​മാ​യാ​ണ് അ​ധി​കൃ​ത​ർ എ​ത്തി​യ​ത്.

Show Full Article
TAGS:Kasargod News Local News thrikaripur Railways 
News Summary - Rail overbridges in Thrikaripur: Officials inspected
Next Story