നടപ്പാത നിർമാണം താൽക്കാലികമായി നിർത്തി
text_fieldsനടപ്പാത നിർമാണവുമായി ബന്ധപ്പെട്ട് മാധ്യമം പാത്രത്തിൽവന്ന വാർത്ത
തൃക്കരിപ്പൂർ: കാലിക്കടവ്-തൃക്കരിപ്പൂർ-ഒളവറ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച നടപ്പാത നിർമാണം താൽക്കാലികമായി നിർത്തി വെച്ചു. സിന്തറ്റിക് ടർഫ് പരിസരത്ത് നടപ്പാത ഉയർത്തി നിർമിക്കുന്നത് സംബന്ധിച്ച വിവാദം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് എം. രാജഗോപാലൻ എം.എൽ.യുടെ ഓഫിസ് ഇടപ്പെട്ടാണ് പ്രവൃത്തി നിർത്തിവെക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയത്. അടുത്ത പ്രവൃത്തി ദിവസം ബന്ധപ്പെട്ട എൻജിനീയർ സ്ഥലം സന്ദർശിച്ച ശേഷം തീരുമാനമെടുക്കും.
നടക്കാവ് സ്റ്റേഡിയത്തിന് മുൻവശം, കാലിക്കടവ്, നടക്കാവ് ജംങ്ഷൻ, തങ്കയം മുക്ക് തുടങ്ങി എട്ടോളം സ്ഥലങ്ങളിൽ 1.20 കോടി ചെലവിലാണ് അഞ്ചുകിലോമീറ്റർ ദൈർഘ്യത്തിൽ നടപ്പാത നിർമിക്കുന്നത്.
റോഡിൽ നിന്ന് ഒരു മീറ്റർ അകലെ 15 സെന്റിമീറ്റർ ഉയരത്തിലും ഒന്നര മീറ്റർ വീതിയിലും നിർമിക്കുന്ന നടപ്പാത സ്റ്റേഡിയത്തിന്റെ പാർക്കിങ് സൗകര്യം പരിമിതപ്പെടുത്തുമെന്ന് 'മാധ്യമം' വാർത്ത് നൽകിയിരുന്നു. സ്റ്റേഡിയത്തിന്റെ ചുറ്റുമതിലിനോട് ചേർന്ന് പാതയോരത്ത് ഏഴ് മീറ്റർ വീതിയിൽ റവന്യു ഭൂമിയുണ്ട്. എ.എൽ.എയുടെ ഓഫിസ് ജീവനക്കാർ, പ്രാദേശിക രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു.


