തെരുവുവിളക്കുകളില്ല; ബേക്കലിലെത്തുന്ന സഞ്ചാരികൾ ദുരിതത്തിൽ
text_fieldsറെയിൽവേ മേൽപാലത്തിനടുത്തുനിന്ന് കോട്ടകുന്ന്
വരെയുള്ള തെരുവു വിളക്കില്ലാത്ത സംസ്ഥാന പാത
ഉദുമ: കാസർകോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി സ്റ്റേറ്റ് ഹൈവേയിലെ ബേക്കൽ ജങ്ഷൻ മുതൽ പെരിയറോഡ് വരെ തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ ദുരിതത്തിലായി ബേക്കലിലെത്തുന്ന സഞ്ചാരികൾ.
നിരവധി സഞ്ചാരികൾ ദിവസേന വന്നുപോകുന്ന വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ ബീച്ച് പാർക്കിന്റെ സന്ദർശക സമയം ഒമ്പതുവരെ ആക്കിയതോടെയാണ് രാത്രി ബസ് സ്റ്റോപ് വരെ നടന്നുപോകുന്ന സന്ദർശകർ ഇരുട്ടിൽ തപ്പിതടഞ്ഞു പോകണ്ട സ്ഥിതിയിലായത്.
കുഗ്രാമങ്ങളിൽപോലും തെരുവുവിളക്കുകൾ വെളിച്ചമേകുമ്പോൾ ലോക പൈതൃകപട്ടികയിൽ ഇടംനേടിയ തെരുവ് ഇരുട്ടിലാണ്. ബേക്കൽ റിസോഴ്സ് ഡെവലപ്മെന്റ് കോർപറേഷനോ ജില്ല ടൂറിസം കൗൺസിലോ മുൻകൈയെടുത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.