പിണറായിയുടേത് ധൂർത്തും അഴിമതിയും കൊള്ളയും നയമാക്കിയ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ–വി.ഡി. സതീശൻ
text_fieldsയു.ഡി.എഫ് ഉദുമ നിയോജകമണ്ഡലം വിചാരണ സദസ്സ് പ്രതിപക്ഷ നേതാവ്
വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
ഉദുമ: ധൂർത്തും അഴിമതിയും കൊള്ളയും നയമാക്കിമാറ്റിയ ആദ്യ കമ്യൂണിസ്റ്റ് സർക്കാറാണ് പിണറായി വിജയന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സെക്രേട്ടറിയറ്റ് ജനം കൈയേറുമെന്നുവന്നപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും റോന്തുചുറ്റാനിറങ്ങുകയാണെന്നും മുച്ചൂടും മുടിഞ്ഞ ഖജനാവ് കാലിയാക്കാനുള്ള സദസ്സായി ജനസദസ്സ് മാറിയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഉദുമ നിയോജകമണ്ഡലം വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു.
ഷിബു മീരാൻ, സി.ടി. അഹമ്മദലി, പി.കെ. ഫൈസൽ, എ. ഗോവിന്ദൻ നായർ, കെ.ഇ.എ. ബക്കർ, ഉമേശൻ, ഹരീഷ് ബി. നമ്പ്യാർ, നാഷനൽ അബ്ദുല്ല, കെ.പി. കുഞ്ഞിക്കണ്ണൻ, ബാലകൃഷ്ണൻ പെരിയ, കെ. നീലകണ്ഠൻ, കരിമ്പിൽ കൃഷ്ണൻ, അഡ്വ. എ. ഗോവിന്ദൻ നായർ, ജോമോൻ ജോസ്, കെ.ആർ. കാർത്തികേയൻ, എ.ബി. ഷാഫി, അഡ്വ. കെ.കെ. രാജേന്ദ്രൻ, വിനോദ് കുമാർ പള്ളയിൽവീട്, വി.ആർ. വിദ്യാസാഗർ, എം. കുഞ്ഞമ്പു നമ്പ്യാർ, ഗീത കൃഷ്ണൻ, ധന്യ സുരേഷ്, മിനി ചന്ദ്രൻ, കെ.ബി. മുഹമ്മദ് കുഞ്ഞി, കെ.വി. ഭക്തവത്സലൻ, ഗോപിനാഥൻ നായർ, കെ.ബി.എം. ഷരീഫ്, എം.എച്ച്. മുഹമ്മദ്, ശ്രീധരൻ വയലിൽ, ബി. ബാലകൃഷ്ണൻ, ഫിറോസ് കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു.