നടപ്പാലം തകര്‍ന്ന് വീട്ടമ്മക്ക് പരിക്ക്
text_fieldsപ്രതീകാത്മക ചിത്രം
ഉപ്പള: നടപ്പാലം തകര്‍ന്ന് വീട്ടമ്മക്ക് പരിക്ക്. മിയാപ്പദവിലെ ഖദീജക്കാണ് പരിക്ക്. പാലത്തില്‍കൂടി നടക്കവെ പാലം തകര്‍ന്നുവീഴുകയായിരുന്നു. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഖദീജയെ ആശുപത്രിയിലെത്തിച്ചത്. ജോട്ക്കല്‍ ദേരമ്പല നടപ്പാലമാണ് തകര്‍ന്നത്. ഒരുവര്‍ഷം മുമ്പ് കോണ്‍ക്രീറ്റ് പാലവും തകര്‍ന്നിരുന്നു. പുതിയ പാലം പണിയുമെന്ന് അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നെങ്കിലും തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പാലം നിര്‍മിച്ചത്. ജോഡ്ക്കല്ലില്നിന്ന് കര്‍ഷകര്‍ വിളകള്‍ മിയാപ്പദവിലേക്ക് കൊണ്ടുപോകുന്നതും വിദ്യാര്‍ഥികള്‍ സ്കൂളിലേക്ക് പോകുന്നതും ഈ പാലത്തില്‍ കൂടിയായിരുന്നു. പാലം തകര്‍ന്നതോടെ ഇവിടേക്കെത്താന്‍ എട്ടു കിലോമീറ്ററോളം സഞ്ചരിക്കേണ്ടിവരും.