വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന് ഇനി ശിശുസൗഹൃദം
text_fieldsനവീകരിച്ച ജില്ല പൊലീസ് ആസ്ഥാനത്തിന്റെ ശിലാഫലകം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അനാച്ഛാദനം ചെയ്യുന്നു
പരപ്പ: മലയോരത്തെ ആദ്യ ശിശുസൗഹൃദ പൊലീസ് സ്റ്റേഷനായി വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്. മുഖ്യമന്ത്രി പിണറായി വിജയന് ശിശുസൗഹൃദ സ്റ്റേഷനായി ഓണ്‍ലൈനിലൂടെ പ്രഖ്യാപിച്ചു. പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് രണ്ടു മുറികളാണ് ശിശുസൗഹൃദ സ്റ്റേഷനായി ഒരുക്കിയിരിക്കുന്നത്.
സ്റ്റേഷനില്‍ എത്തുന്ന കുട്ടികള്‍ക്ക് കളിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം എല്‍.ഇ.ഡി ടി.വിയും പുതിയ ഇരിപ്പിടങ്ങളും കളിക്കാന്‍ കളിപ്പാട്ടങ്ങളും. ചുവരുകളില്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിനുള്ള ചിത്രങ്ങളും പതിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്, സി.ഐ എന്‍.ഒ. സിബി, എസ്.ഐ വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.