യുവാവ് തലക്കടിയേറ്റു മരിച്ചു; പ്രതി കസ്റ്റഡിയിൽ
text_fieldsരവി
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിലെ പാത്തിക്കര പട്ടികവർഗ കോളനിയിലെ യുവാവ് തലക്കടിയേറ്റു മരിച്ചു. പാത്തിക്കര പട്ടികവർഗ കോളനിയിലെ കുറ്റ്യാട്ട് വീട്ടിൽ കണ്ണെൻറയും പുത്തിരിച്ചിയുടെയും മകൻ രവിയാണ് (42) മരിച്ചത്. അവിവാഹിതനാണ്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. അതേ കോളനിയിലെ അയൽവാസിയായ രാമകൃഷ്ണൻ വിറകുകഷണം ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു.
രാവിലെ കൂലിപ്പണിക്കു പോയ രാമകൃഷ്ണൻ പണിയെടുക്കാതെ തിരികെ വീട്ടിൽ വരുേമ്പാൾ അയൽവാസിയായ രവി തെൻറ വീട്ടിൽ ഇരിക്കുന്നതിനെച്ചൊല്ലി വാക്തർക്കം ഉണ്ടാവുകയും രാമകൃഷ്ണൻ വിറകുകൊണ്ട് തലക്കടിക്കുകയുമായിരുന്നു. ഉടനെ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോെയങ്കിലും രക്ഷിക്കാനായില്ല. വെള്ളരിക്കുണ്ട് സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.