നേപ്പാളിൽ ഒളിവിലായിരുന്ന പോക്സോ പ്രതി പിടിയിൽ
text_fieldsവെളളരികുണ്ട്: പോലീസിനെ വെട്ടിച്ച് വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ. ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷനിലെ മൂന്ന് പോക്സോ കേസുകളിൽ പ്രതിയായ ചിറ്റാരിക്കൽ സ്വദേശി ആന്റോ ചാക്കോച്ചൻ(28) ആണ് അറസ്റ്റിലായത്.
ചിറ്റാരിക്കൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. 13 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച മൂന്ന് കേസുകളിൽ പ്രതിയായ ആന്റോ ചാക്കോച്ചൻ ജാമ്യത്തിലിറങ്ങി കഴിഞ്ഞ രണ്ടര വർഷമായി മുങ്ങി നടക്കുകയായിരുന്നു. പോലീസ് പിടിക്കാതിരിക്കാനായി ഇന്ത്യ വിട്ട പ്രതി നേപ്പാളിൽ അനുപ് മേനോൻ എന്ന പേരിൽ വർക്ക് ഷോപ്പ് നടത്തി വരുകയായിരുന്നു.
പ്രതിയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷണം നടത്തി വരുകയായിരുന്ന പോലീസ് സംഘം പ്രതി പുതിയ പേരിൽ പാസ്പോർട്ട് എടുക്കാനായി നേപ്പാളിൽ നിന്നും മഹാരാഷ്ട്രയിലെ മുംബൈയിൽ എത്തിയപ്പോൾ അവിടെ വെച്ച് പിടികൂടുകയായിരുന്നു