അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് പദ്ധതിക്ക് തുടക്കം
text_fieldsഅന്തർ സംസ്ഥാന തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് പദ്ധതി ക്യാമ്പ് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെംബര്‍ ലില്ലിക്കുട്ടി
ഡെന്നി ഉദ്ഘാടനം ചെയ്യുന്നു
വെള്ളരിക്കുണ്ട്: അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് (റേഷന്‍ റൈറ്റ് കാര്‍ഡ് ) പദ്ധതിക്ക് വെള്ളരിക്കുണ്ട് താലൂക്കില്‍ തുടക്കമായി. ക്യാമ്പ് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെംബർ ലില്ലിക്കുട്ടി ഡെന്നി ഉദ്ഘാടനം ചെയ്തു.
പ്ലാച്ചിക്കരയിലെ ഗുഡ്വുഡ് ഓഫിസിനുമുന്നില്‍ നടന്ന ക്യാമ്പില്‍ താലൂക്കില്‍ നിന്നുള്ള 108 അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇവര്‍ക്കുള്ള റേഷന്‍ റൈറ്റ് ഉടനെ നല്‍കും. ഇതുപയോഗിച്ച് അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകള്‍ വഴി സൗജന്യമായി ലഭിക്കും. ടി.എസ്.ഒ ടി.സി. സജീവന് അധ്യക്ഷത വഹിച്ചു.