വെടിവെച്ച ആൾക്ക് കാട്ടുപന്നിയുടെ കുത്തേറ്റു
text_fieldsവെള്ളരിക്കുണ്ട്: വെടിവെച്ച ആളെ കാട്ടുപന്നി ആക്രമിച്ചു. പാത്തിക്കരയിലെ കൊച്ചുമറ്റം ജോയി എന്ന ഉലഹന്നാനെ (60) ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ അഞ്ചോടെ ബളാൽ അത്തികടവിൽ പൈങ്ങോട് ഷിജുവിെൻറ വീട്ടുവളപ്പിലാണ് സംഭവം. കൃഷിയിടത്തിൽ എത്തിയ കാട്ടുപന്നിയെ വെടിവെക്കാൻ ലൈസൻസും തോക്കുമുള്ള പാത്തിക്കരയിലെ ജോയിയെ വിളിച്ചുവരുത്തുകയായിരുന്നു.
വെടിയേറ്റ പന്നി ജോയിക്കുനേരേ തിരിഞ്ഞു. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ ഇയാളെ പന്നി ആക്രമിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ മംഗളൂരു സ്വകാര്യാശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഫോറസ്റ്റ് സെക്ഷൻ ഓഫിസർ വിനോദ് കുമാർ, ബീറ്റ് ഓഫിസർ ജി.എ. ജിബിൻ, സുമേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പന്നിയെ കുഴിച്ചുമൂടി.