വനിത ടൂവീലര്‍ വര്‍ക്ക്ഷോപ് പ്രവര്‍ത്തനമാരംഭിച്ചു
text_fieldsകേരളത്തിലെ ആദ്യ വനിത ടൂവീലര്‍ വര്‍ക്ക്ഷോപ്
വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി കാലിക്കടവില്‍ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന് ഉദ്ഘാടനം ചെയ്യുന്നു
വെള്ളരിക്കുണ്ട്: സംസ്ഥാനത്തെ ആദ്യത്തെ വനിത ടൂവീലര്‍ വർക് ഷോപ് വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി കാലിക്കടവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുടുംബശ്രീ മിഷന്റെ കീഴില്‍ പരപ്പ ആര്.കെ.ഐ.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായുള്ള ബ്ലോക്ക് തല സ്കില്‍ ട്രെയിനിങ്ങില്‍ പങ്കെടുത്ത് ടൂവീലര്‍ മെക്കാനിക്കല്‍ പരിശീലനം നേടിയ വനിതകളാണ് ടൂവീലര്‍ വര്‍ക്ക് ഷോപ് ആരംഭിച്ചത്. കാലിക്കടവില്‍ നടന്ന പരിപാടി വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന് ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ് ചെയര്പേഴ്സൻ സൗദാമിനി വിജയന് അധ്യക്ഷത വഹിച്ചു. സി.എച്ച്. ഇക്ബാല്‍ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് പി.സി. ഇസ്മായില്‍, വാര്‍ഡ് മെമ്പര്‍മാരായ മോളിക്കുട്ടി പോള്‍, സി.വി. അഖില, ടി.വി. രാജീവന്, എം.എം. ഷെരീഫ, ജോബ് കഫേ ഡയറക്ടര്‍ രാജേഷ്, ഡാജി ഓടയ്ക്കല്‍, ലൗലി വർഗീസ്, കെ.വി. പ്രമീള എന്നിവര്‍ സംസാരിച്ചു. കെ.ജെ. പോള്‍ സ്വാഗതവും ഗീത ശിവദാസ് നന്ദിയും പറഞ്ഞു.