Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightEdathalachevron_rightപൊലീസുകാരൻ്റെ ബൈക്ക്...

പൊലീസുകാരൻ്റെ ബൈക്ക് മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതി പിടിയിൽ

text_fields
bookmark_border
പൊലീസുകാരൻ്റെ  ബൈക്ക് മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതി പിടിയിൽ
cancel

ഉദയംപേരൂർ: പൂത്തോട്ട ബോട്ട് ജെട്ടിയിൽ നിന്നും പൊലീസുകാരൻ്റെ ബൈക്ക് മോഷ്ടിച്ച് കടന്ന് കളഞ്ഞ കേസിൽ കോട്ടയം പുതുപ്പിള്ളി മാലിയേക്കൽ ദീപു എം. പ്രദീപ് (19) നെ ഉദയംപേരൂർ പൊലീസ് കോട്ടയത്ത് നിന്നും പിടികൂടി. ഇയാൾ 14 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയും, കോട്ടയത്ത് കാപ്പ കേസിൽപ്പെട്ടയാളുമാണ്. സി.ഐ. മനോജ്, എസ്.ഐ. ഹരിക്രിഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാം ആർ. മേനോൻ, ഹരീഷ്, സിവിൽ പൊലീസ് ഓഫീസർ ഗുജറാൾ സി. ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

ചിത്രം : ബൈക്ക് മോഷ്ടാവ് മാലിയേക്കൽ ദീപു എം. പ്രദീപ്

Show Full Article
TAGS:Crime News Policeman Theft 
News Summary - The suspect who stole the policeman's bike and ran away was arrested
Next Story