Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightEdathalachevron_rightപതിനായിരമോ ലക്ഷങ്ങളോ...

പതിനായിരമോ ലക്ഷങ്ങളോ അല്ല 2.44 കോടി; തൃക്കാക്കര നഗരസഭ നികുതി പിരിവിൽ വർധന

text_fields
bookmark_border
പതിനായിരമോ ലക്ഷങ്ങളോ അല്ല 2.44 കോടി; തൃക്കാക്കര നഗരസഭ നികുതി പിരിവിൽ വർധന
cancel

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ കെ​ട്ടി​ട നി​കു​തി​പി​രി​വി​ൽ ഇ​ത്ത​വ​ണ 2.44 കോ​ടി​യു​ടെ വ​ർ​ധ​ന. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷം 14.11 കോ​ടി​യാ​യി​രു​ന്നു നി​കു​തി വ​രു​മാ​നം. 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷം തു​ക 16.40 കോ​ടി​യാ​യി വ​ർ​ധി​ച്ചു. അ​തേ​സ​മ​യം, കെ​ട്ടി​ട നി​കു​തി പി​രി​വി​ൽ വ​ൻ​തോ​തി​ൽ ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ. 1.30 കോ​ടി കു​ടി​ശ്ശി​ക വ​രു​ത്തി​യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് റ​വ​ന്യൂ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി അ​ട​ച്ചു​പൂ​ട്ടി സീ​ൽ പ​തി​പ്പി​ച്ചി​രു​ന്നു.

നാ​മ​മാ​ത്ര​മാ​യ തു​ക അ​ട​ച്ച സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ത​ന്‍റെ പ്ര​ത്യേ​ക വി​വേ​ച​നാ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യെ​ന്നാ​ണ് ആ​ക്ഷേ​പം. ന​ഗ​ര​സ​ഭാ കെ​ട്ടി​ട​ങ്ങ​ളി​ൽ വാ​ട​ക​ക്ക്​ പ്ര​വ​ർ​ത്തി​ക്കു​ന്ന 10 സ്ഥാ​പ​ന​ങ്ങ​ൾ കു​ടി​ശ്ശി​ക അ​ട​ക്കാ​തെ ഇ​പ്പോ​ഴും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ രാ​ജു വാ​ഴ​ക്കാ​ല​ക്ക് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു. എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ് ഷോ​പ്പി​ങ് കോം​പ്ല​ക്സി​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​പു​റ​മെ ന​ഗ​ര​സ​ഭാ മ​ന്ദി​ര​ത്തി​നോ​ട് ചേ​ർ​ന്ന ക​ട​മു​റി​ക​ളും മാ​ർ​ക്ക​റ്റ്​ കോം​പ്ല​ക്സി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും വ​ൻ​തോ​തി​ൽ നി​കു​തി കു​ടി​ശ്ശി​ക വ​രു​ത്തി​യി​ട്ടു​ള്ള​താ​യും വി​വ​രാ​വ​കാ​ശ രേ​ഖ​യി​ൽ പ​റ​യു​ന്നു.

Show Full Article
TAGS:thrikkakara tax revenue 
News Summary - Thrikkakara Municipality tax collection increases
Next Story