ഗ്രാമവികസനം പഠിക്കാൻ മേഘാലയ സംഘം എടവനക്കാട്ട്
text_fieldsകേരളത്തിലെ ഗ്രാമങ്ങളെക്കുറിച്ച് പഠിക്കാൻ എടവനക്കാടെത്തിയ മേഘാലയൻ സംഘത്തിന് പഞ്ചായത്ത് ഓഫിസിൽ നൽകിയ സ്വീകരണം
എടവനക്കാട്: കേരളത്തിലെ ഗ്രാമങ്ങളുടെ വികസന പുരോഗതി പഠിക്കാന്‍ മേഘാലയന്‍ സംഘം എടവനക്കാട്ടെത്തി. ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തിയ 24 പേരടങ്ങിയ സംഘത്തെ പ്രസിഡന്റ് അസീന അബ്ദുസ്സലാം, വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാല്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവർ ചേര്‍ന്ന് സ്വീകരിച്ചു. പരുന്ത് നൃത്തം അവതരിപ്പിച്ചാണ് സംഘത്തെ വരവേറ്റത്.
ഭൂപ്രകൃതി, കാലാവസ്ഥയുടെ വ്യതിയാനം, കാര്‍ഷിക വികസനം, തൊഴിലുറപ്പ് പ്രവര്‍ത്തനം തുടങ്ങിയവ പഠിക്കാനാണ് മേഘാലയയിലെ കുബെനവൊളെന്റ് ഷുള്ളായി, ബന്റിഷതാബാഹ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനത്തിനെത്തിയത്. തുടര്‍ന്ന് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിശദീകരിച്ചു. കുടുംബശ്രീ മിഷന് എന്‍.ആര്.ഒമാരായ മായ ശശിധരന്, മിനി വര്‍ഗീസ് എന്നിവരാണ് സംഘത്തെ നയിച്ചത്.