Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2026 6:46 AM GMT Updated On
date_range 26 Feb 2026 6:46 AM GMTവൈറ്റില കൊലപാതകം: പ്രതിയുമായി തെളിവെടുപ്പ് നടത്തി
text_fieldsമരട്: യുവതിയെ കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളിയ കേസിൽ പിടിയിലായ പ്രതി വൈറ്റില പൊന്നുരുന്നി കണ്ടത്തിൽ കെ.വി. ഷാജിയുമായി (63) മരട് പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവ സ്ഥലത്ത് എത്തിച്ചാണ് തെളിവെടുത്തത്.
പാന്റ്സ് അൽപം ഊരിയ നിലയിലായിരുന്നു മൃതദേഹം. ഇത് മൃതദേഹം ട്രാക്കിലേക്ക് ഇട്ടപ്പോൾ സംഭവിച്ചതാണെന്ന് പൊലീസ് പറഞ്ഞു. മറ്റു അസ്വാഭാവികതകൾ കണ്ടെത്തിയില്ല. മൂക്കിനും മുഖത്തുമേറ്റ പ്രഹരമാണ് മരണ കാരണം. മുഖം നിലത്തിട്ട് ഉരക്കുകയും ചെയ്തു. ആയുധമൊന്നും ഉപയോഗിച്ചിട്ടില്ല. കൈ കൊണ്ടായിരുന്നു ഇടിച്ചത്.
മരിച്ച സുധയുമായുള്ള വർഷങ്ങളായുള്ള ബന്ധം തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന് ഭയന്നാണ് പ്രതി കൃത്യം ചെയ്തതെന്ന് തെളിവെടുപ്പിനു നേതൃത്വം നൽകിയ കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു. നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കി.
Next Story


