Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightഎ.ടി.എം കൗണ്ടറിലേക്ക്...

എ.ടി.എം കൗണ്ടറിലേക്ക് സൈക്കിൾ കയറ്റി മോഷണശ്രമം; സെൻസർ മുഴങ്ങിയതോടെ മിഷൻ പാളി

text_fields
bookmark_border
എ.ടി.എം കൗണ്ടറിലേക്ക് സൈക്കിൾ കയറ്റി മോഷണശ്രമം; സെൻസർ മുഴങ്ങിയതോടെ മിഷൻ പാളി
cancel
camera_alt

എ.​ടി.​എം കൗ​ണ്ട​റി​ന​ക​ത്തേ​ക്ക് ര​ണ്ട് പേ​ർ ചേ​ർ​ന്ന് സൈ​ക്കി​ൾ ക​യ​റ്റു​ന്ന സി.​സി ടി.​വി ദൃ​ശ്യം

പ​റ​വൂ​ർ: ഇ​ള​ന്തി​ക്ക​ര ക​വ​ല​യി​ൽ എ.​ടി.​എം കൗ​ണ്ട​റി​ലേ​ക്ക് ര​ണ്ട് പേ​ർ ചേ​ർ​ന്ന് സൈ​ക്കി​ൾ ക​യ​റ്റി. സെ​ൻ​സ​ർ പ്ര​വ​ർ​ത്തി​ച്ചു സൈ​റ​ൻ മു​ഴ​ങ്ങി​യ​തോ​ടെ ഇ​രു​വ​രും സൈ​ക്കി​ൾ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. എ.​ടി.​എം കു​ത്തി​പ്പൊ​ളി​ച്ചു പ​ണം മോ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം.

സൈ​ക്കി​ളു​മാ​യി എ​ത്തി​യ ര​ണ്ടു പേ​രും മു​ഖം മ​റ​ച്ചി​രു​ന്നു. എ.​ടി.​എ​മ്മി​ന് നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കു​ക​യോ പ​ണം മോ​ഷ്‌​ടി​ക്കു​ക​യോ ചെ​യ്‌​തി​ട്ടി​ല്ല. ടാ​റ്റ ക​മ്പ​നി​യു​ടെ ഫ്രാ​ഞ്ചൈ​സി എ​ടു​ത്തു സ്വ​കാ​ര്യ വ്യ​ക്‌​തി ന​ട​ത്തു​ന്ന എ.​ടി.​എ​മ്മി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് സം​ഭ​വം. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ.​ടി.​എം ഉ​ട​മ പു​ത്ത​ൻ​വേ​ലി​ക്ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സൈ​ക്കി​ൾ പൊ​ലീ​സ് ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
TAGS:atm theft Crime News 
News Summary - ATM theft attempt
Next Story