ദേശീയപാത നിർമാണ സാമഗ്രികൾ മോഷ്ടിച്ച നാലുപേർ അറസ്റ്റിൽ
text_fieldsഷിഹാബ്, അലി ഹാഫിസ്, അഭിജിത്ത്, ആകേഷ്
പറവൂർ: പെരുമ്പടന്നയിൽ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്തുനിന്ന് 50,000 രൂപയുടെ ഇരുമ്പുസാമഗ്രികൾ മോഷ്ടിച്ച കേസിൽ നാലുപേർ അറസ്റ്റിലായി.
മാക്കനായി മണപ്പാടം വീട്ടിൽ ഷിഹാബ് (ഫിർദു -46), ആളംതുരുത്ത് പറമ്പുംമേൽ വീട്ടിൽ അഭിജിത്ത് (28), ആളംതുരുത്ത് അപ്പോഴംവീട്ടിൽ അലി ഹാഫിസ് (23), പട്ടണം കൈമപറമ്പിൽ വീട്ടിൽ ആകേഷ് (23) എന്നിവരെയാണ് പറവൂർ പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐ മാരായ കെ.ഐ. നസീർ, മനോജ്, എ.എസ്.ഐമാരായ അൻസാർ, സിനുമോൻ, റെജി, സി.പി.ഒമാരായ അനൂപ്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നാല് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.