Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightബിവറേജസ് ഔട്‌ലറ്റിലെ...

ബിവറേജസ് ഔട്‌ലറ്റിലെ മോഷണം: നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
ബിവറേജസ് ഔട്‌ലറ്റിലെ മോഷണം: നാലുപേർ അറസ്റ്റിൽ
cancel
camera_alt

അ​ദി​നാ​ൻ, മു​ഹ​മ്മ​ദ് സ​ഫ​ർ

പ​റ​വൂ​ർ: പ​ല്ലം​തു​രു​ത്ത് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ഔ​ട്‌​ലെ​റ്റി​ൽ മോ​ഷ​ണം ന​ട​ത്തി​യ നാ​ല് പേ​രെ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്‌​തു. വെ​ടി​മ​റ തോ​പ്പി​ൽ​പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് സ​ഫ​ർ (19), ക​ര​ട​ത്ത് വീ​ട്ടി​ൽ അ​ദി​നാ​ൻ (18) എ​ന്നി​വ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പേ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഔ​ട്‌​ലെ​റ്റ് അ​വ​ധി​യാ​യി​രു​ന്ന ഒ​ന്നാം തീ​യ​തി പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഔ​ട്‌​ലെ​റ്റി​ന്‍റെ താ​ഴ​ത്തെ കൗ​ണ്ട​റി​ന്റെ ഷ​ട്ട​ർ താ​ഴു​ക​ൾ ത​ക​ർ​ത്ത് ക​യ​റി​യ മോ​ഷ്‌​ടാ​ക്ക​ൾ അ​ക​ത്തു​കൂ​ടി ഒ​ന്നാം​നി​ല​യി​ലെ പ്രീ​മി​യം കൗ​ണ്ട​റി​ലെ​ത്തി വി​ല​കൂ​ടി​യ മ​ദ്യ​ക്കു​പ്പി​ക​ൾ മോ​ഷ്‌​ടി​ച്ചു. 12 മ​ദ്യ​ക്കു​പ്പി​ക​ളും മൊ​ബൈ​ൽ ഫോ​ണും 2,000 രൂ​പ​യു​മാ​ണ് ക​വ​ർ​ന്ന​ത്. മോ​ഷ്‌​ടി​ച്ച വ​സ്‌​തു​ക്ക​ൾ ഇ​വ​രി​ൽ നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ല​ഭി​ച്ച സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്‌​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മു​ന​മ്പം ഡി​വൈ.​എ​സ്‌.​പി എ​സ് . ജ​യ​കൃ​ഷ്‌​ണ​ൻ, ഇ​ൻ​സ്പെ​ക്‌​ട​ർ ഷോ​ജോ വ​ർ​ഗീ​സ്, സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ ടി.​ബി. ബി​ബി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ പൊ​ലീ​സ് സം​ഘ​മാ​ണ് മോ​ഷ്‌​ടാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​ക്ക​ത്ത ര​ണ്ട് പേ​രെ കാ​ക്ക​നാ​ട് ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
TAGS:Crime News beverage outlet Theft Case Ernakulam 
News Summary - four arrested in beverage outlet theft case
Next Story